കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലെ ശസ്ത്രക്രിയാ തിയേറ്റര്‍ പുനരുദ്ധാരണം വൈകുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 14.07.2018) മൂന്നു മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട കുട്ടികളുടെ ആശുപത്രിയിലെ ശസ്ത്രക്രിയാ തിയേറ്റര്‍ പുനരുദ്ധാരണം ഏഴു മാസമായിട്ടും പൂര്‍ത്തിയായില്ല. സാധുക്കളായ രോഗികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കുള്ള ദിവസം കാത്തു കഴിയുന്നു. കുട്ടികളുടെ ആശുപത്രിയില്‍ എത്തുന്ന നവജാത ശിശുക്കളടക്കമുള്ള രോഗികള്‍ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രികളില്‍ അഭയം തേടുകയാണ്.

തീര്‍ത്തും നിര്‍ധനരായവര്‍ മെഡിക്കല്‍ കോളജില്‍ മാസങ്ങളുടെ കാത്തിരിപ്പിലാണ്. ഈ സമയത്ത് കുട്ടികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷിതാക്കള്‍ സഹിക്കുകയല്ലാതെ മറ്റ് മാര്‍ഗം ഇല്ല. കഴിഞ്ഞ ജനുവരി മാസത്തിലാണ് ശസ്ത്രക്രിയ തീയേറ്റര്‍ പുനര്‍നിര്‍മ്മാണത്തിനായി അടച്ചിട്ടത്. മൂന്നു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍.

 കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലെ ശസ്ത്രക്രിയാ തിയേറ്റര്‍ പുനരുദ്ധാരണം വൈകുന്നു

എന്നാല്‍ കരാര്‍ തുക കൊണ്ട് നിര്‍മാണം പൂര്‍ത്തികരിക്കുവാന്‍ കഴിയില്ലെന്ന് പറഞ്ഞ് കോണ്‍ട്രാക്ടര്‍ നിര്‍മാണം ഇടയ്ക്ക് വച്ച് നിര്‍ത്തി മടങ്ങി. ഇയാള്‍ മടങ്ങി നാളിതുവരെ ആയിട്ടും ശസ്ത്രക്രിയാ നിര്‍മാണം പുനരാരംഭിക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു ഉത്സാഹവും ഇല്ലെന്നാണ് ആരോപണം.

Keywords: Kottayam ICH hospital operation theater issue, Kottayam, News, Health, Health & Fitness, Hospital, Treatment, Children, Patient, Allegation, Criticism, Parents, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia