കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടു; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 12.03.2020) കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടു.

വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് വ്യക്തികള്‍ 2020 ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് എട്ട് വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള സ്ഥലങ്ങള്‍ സൂചിപ്പിച്ചിട്ടുള്ള ഫ് ളോ ചാര്‍ട്ടാണ് അധികൃതര്‍ പുറത്തുവിട്ടത്.

കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടു; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കോട്ടയത്ത് ചെങ്ങളം സ്വദേശികളായ രണ്ടു പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. റാന്നിയില്‍ രോഗം ബാധിച്ച ദമ്പതികളുടെ മകനും മരുമകളുമാണിത്. ഇരുവരും 14 ഇടത്താണു സഞ്ചരിച്ചത്.

രണ്ടുപേരും സഞ്ചരിച്ച സ്ഥലങ്ങളും സമയവും മാപ്പിലൂടെ അറിയാം. ഈ തീയതികളില്‍ നിശ്ചിത സമയങ്ങളില്‍ അതത് സ്ഥലങ്ങളിലുണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പിന്റെ സ്‌ക്രീനിംഗ് പരിശോധനകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം.

ഇവര്‍ 0481 2583200, 7034668777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
ഒരുപക്ഷേ, ഇതില്‍ വലിയ വിഭാഗം ആളുകളെ ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കാണുമെന്നും. ചിലര്‍ ശ്രദ്ധയില്‍പ്പെടാതെ വന്നിട്ടുണ്ടാകുമെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അത്തരം ആളുകള്‍ക്കു ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനാണ് ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അറിയിച്ചു.

Keywords:  Kottayam corona patient travel flow chart, News, Trending, Health, Health & Fitness, Court, Kottayam, Natives, Health Minister, Phone call, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia