Leprosy case detected | കോട്ടയത്ത് 6 മാസത്തിനിടെ 5 പേര്‍ക്കുകൂടി കുഷ്ഠം സ്ഥിരീകരിച്ചു; സ്ത്രീയും 8 വയസുള്ള ആണ്‍കുട്ടിയുമടക്കം 13 പേര്‍ ചികിത്സയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com) ജില്ലയില്‍ ആറുമാസത്തിനിടെ അഞ്ചുപേര്‍ക്കുകൂടി കുഷ്ഠം സ്ഥിരീകരിച്ചതായി അധികൃതര്‍. നിലവില്‍ ഒരു സ്ത്രീയും എട്ടുവയസുള്ള ആണ്‍കുട്ടിയുമടക്കം 13 പേരാണ് ചികിത്സയിലുള്ളത്. പുതിയതായി കുട്ടികളില്‍ രോഗം കണ്ടെത്തിയിട്ടില്ല. അന്തര്‍സംസ്ഥാന തൊഴിലാളിയുടെ മകനായ ആണ്‍കുട്ടി നേരത്തെ ചികിത്സയിലുണ്ടായിരുന്നതാണ്.
                            
Leprosy case detected | കോട്ടയത്ത് 6 മാസത്തിനിടെ 5 പേര്‍ക്കുകൂടി കുഷ്ഠം സ്ഥിരീകരിച്ചു; സ്ത്രീയും 8 വയസുള്ള ആണ്‍കുട്ടിയുമടക്കം 13 പേര്‍ ചികിത്സയില്‍

കോവിഡ് സാഹചര്യമായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ കുഷ്ടബാധിതരുടെ എണ്ണം സംസ്ഥാനതലത്തില്‍ കുറവായിരുന്നു. രോഗം ഗുരുതരമായി ബാധിച്ചവരും അംഗ വൈകല്യം സംഭവിച്ചവരും ജില്ലയിലില്ല. ശരാശരി 15 രോഗികള്‍വരെ ഓരോ വര്‍ഷവും ഉണ്ടാകാറുണ്ട്. 2020-21 സാമ്പത്തിക വര്‍ഷം ഒമ്പതും 2021-22 വര്‍ഷം ഏഴും കേസുകളാണ് റിപോര്‍ട് ചെയ്തത്.

കുഷ്ഠത്തിനുള്ള സൗജന്യ ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. തുടക്കത്തില്‍ തന്നെ കണ്ടെത്താനായാല്‍ ചികിത്സ പൂര്‍ണമായും ഭേദമാക്കാം. നിറം മങ്ങിയതോ ചുവന്നതോ ആയ സ്പര്‍ശന ശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കുക, കൈ കാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയാണ് ലക്ഷണങ്ങള്‍.

പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം പ്രത്യക്ഷപ്പെടാറുള്ളത്. തുടക്കത്തില്‍ കണ്ടെത്തിയ ആറ് മാസവും അല്ലെങ്കില്‍ 12 മാസവുമാണ് ചികിത്സ നല്‍കുന്നത്. മരുന്ന് കഴിക്കുമ്പോള്‍ തന്നെ രോഗാണു നശിച്ചു തുടങ്ങുമെന്നതിനാല്‍ ചികിത്സാസമയത്ത് രോഗം പടരാറില്ല. 1000 ആളുകള്‍ക്ക് രണ്ടു പേരെന്ന നിലയില്‍ ജില്ലയില്‍ വോളന്റിയര്‍മാര്‍ ബോധവല്‍കരണ പ്രവര്‍ത്തനവുമായി രംഗത്തുണ്ട്.

Keywords:  Latest-News, Kerala, Kottayam, Health, Treatment, Woman, Children, Hospital, Virus, Treatment Of Leprosy, Kottayam: 5 more leprosy case detected in 6 months.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia