Attacked | ജോലി ചെയ്തതിന്റെ കൂലി ചോദിച്ച തൊഴിലാളിയെ ഭാര്യയുടെ മുന്നിലിട്ട് കോണ്‍ട്രാക്ടര്‍ തല്ലിയതായി പരാതി; ആശുപത്രിയില്‍ ചികിത്സ തേടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊല്ലം: (www.kvartha.com) ജോലി ചെയ്തതിന്റെ കൂലി ചോദിച്ച തൊഴിലാളിയെ ഭാര്യയുടെ മുന്നിലിട്ട് കോണ്‍ട്രാക്ടര്‍ തല്ലിയതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് കൊട്ടാരക്കരയിലാണ് സംഭവം. വെട്ടക്കവല സ്വദേശി വിജയകുമാറിനാണ് മര്‍ദനമേറ്റത്. പരുക്കേറ്റ യുവാവ് കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്. 
Aster mims 04/11/2022

മുട്ടവിള സ്വദേശിയായ കോണ്‍ട്രാക്ടര്‍ തങ്കപ്പന്‍പിള്ളയ്‌ക്കെതിരെയാണ് യുവാവിന്റെ പരാതി. ഇയാളുടെ കീഴില്‍ ആശാരിപ്പണി ചെയ്തു വരികയായിരുന്നു വിജയകുമാര്‍. മകള്‍ക്ക് അസുഖം ബാധിച്ചതോടെ രണ്ട് ദിവസം ജോലിക്ക് പോകാന്‍ സാധിച്ചില്ലെന്നും തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലെ കൂലി വാങ്ങാന്‍ ഭാര്യക്കൊപ്പം കോണ്‍ട്രാക്ടറുടെ വീട്ടിലെത്തിയപ്പോള്‍ തര്‍ക്കമുണ്ടായെന്നും. ഇതിനിടെ പ്രകോപിതനായ തങ്കപ്പന്‍പിള്ള പട്ടിക കൊണ്ട് തന്റെ മുഖത്തടിച്ചെന്നും മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചെന്നുമാണ് വിജയകുമാറിന്റെ പരാതി.

Attacked | ജോലി ചെയ്തതിന്റെ കൂലി ചോദിച്ച തൊഴിലാളിയെ ഭാര്യയുടെ മുന്നിലിട്ട് കോണ്‍ട്രാക്ടര്‍ തല്ലിയതായി പരാതി; ആശുപത്രിയില്‍ ചികിത്സ തേടി


വിജയകുമാറിന്റേയും ഭാര്യയുടെയും നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരാണ് തങ്കപ്പന്‍പിള്ളയെ തടഞ്ഞ് യുവാവിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിജയകുമാറിന്റെ പരാതിയില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords:  News,Kerala,State,Kollam,Labours,Assault,attack,Complaint,Injured,Police,Case,Health, Kollam: Man attacked by contractor to ask wages
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia