Accident | പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്
Nov 18, 2022, 15:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്. ഒക്കല്‍ ശ്രീനാരായണ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഫര്‍ഹ ഫാത്വിമയ്ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ആലുവ പെരുമ്പാവൂര്‍ മുടിക്കലിലാണ് സംഭവം.
മുടിക്കല്‍ പെരിയാര്‍ ജംഗ്ഷനില്‍വച്ച് വിദ്യാര്‍ഥിനി ബസില്‍നിന്ന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. മഞ്ഞപ്പെട്ടിയില്‍ നിന്നാണ് വിദ്യാര്‍ഥിനി ബസില്‍ കയറിയത്. ബസിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുപോയതോടെ പെണ്‍കുട്ടി റോഡിലേക്ക് തെറിക്കുകയായിരുന്നുവെന്നാണ് വിവരം.
വിദ്യാര്‍ത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയുടെ പിന്‍ഭാഗത്താണ് കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: News,Kerala,State,Kochi,Student,Injured,bus,KSRTC,hospital,Treatment,Health,Accident,Local-News, Kochi: Student serious injured after fell from KSTRC bus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

