പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ സജ്ജം; യാത്രക്കാര്‍ തമ്മിലും യാത്രക്കാരും വിമാനത്താവള ജീവനക്കാരും തമ്മിലും സാമൂഹിക അകലം പാലിക്കുന്നതിന് ഏറോ ബ്രിഡ്ജ്; യാത്രക്കാര്‍ കടന്നുവരുന്നത് തെര്‍മല്‍ സ്‌കാനര്‍ വഴി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 06.05.2020) കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ സജ്ജമാണെന്ന് സിയാല്‍ ഡയറക്ടര്‍ എസികെ നായര്‍. വ്യാഴാഴ്ച രാത്രിയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ പകര്‍ച്ചവ്യാധി തടയുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആദ്യഘട്ടത്തില്‍ പത്ത് വിമാനങ്ങളിലായി 2150 പേരാണ് നെടുമ്പാശ്ശേരിയില്‍ എത്തുക. പ്രവാസികളെ കൊണ്ടുവരുന്നതിനു മുന്നോടിയായി എയര്‍പോര്‍ട്ടില്‍ ത്രീ ഫേസ് ഡിസ്ഇന്‍ഫെക്ഷനും മോക്ക്ഡ്രില്ലും ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ സജ്ജം; യാത്രക്കാര്‍ തമ്മിലും യാത്രക്കാരും വിമാനത്താവള ജീവനക്കാരും തമ്മിലും സാമൂഹിക അകലം പാലിക്കുന്നതിന് ഏറോ ബ്രിഡ്ജ്; യാത്രക്കാര്‍ കടന്നുവരുന്നത് തെര്‍മല്‍ സ്‌കാനര്‍ വഴി

യാത്രക്കാര്‍ തമ്മിലും യാത്രക്കാരും വിമാനത്താവള ജീവനക്കാരും തമ്മിലും സാമൂഹിക അകലം പാലിക്കുന്നതിന് ഒരു ഏറോബ്രിഡ്ജ് ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. ഏറോബ്രിഡ്ജ് കടന്നു വന്നാലുടന്‍ ഹാന്‍ഡ് സാനിറ്റയ്‌സ് ചെയ്യാനുള്ള സൗകര്യമുണ്ട്. തുടര്‍ന്ന് ഇവിടെ കാത്തുനില്‍ക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കാനാകുന്ന രീതിയില്‍ മാര്‍ക്കിങ് നല്‍കിയിട്ടുണ്ട്.

തെര്‍മല്‍ സ്‌കാനര്‍ വഴിയാണ് യാത്രക്കാര്‍ കടന്നുവരുന്നത് എന്നതിനാല്‍ ആര്‍ക്കെങ്കിലും ശരീരോഷ്മാവ് കൂടുതലുണ്ടെങ്കില്‍ അത് പെട്ടെന്ന് അറിയാന്‍ കഴിയും. ഇവരെ പ്രത്യേകമായി ഐസൊലേറ്റ് ചെയ്യും. ആര്‍ക്കെങ്കിലും കാര്യമായ രോഗലക്ഷണമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അവരെ എയര്‍പോര്‍ട്ടിന്റെ മറ്റു ഭാഗങ്ങളിലേക്ക് കടക്കാന്‍ അനുവദിക്കാതെ ഉടന്‍ തന്നെ എയര്‍സൈഡ് വഴി പ്രത്യേക ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കും. ഇതിനായി ഇവിടെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉള്‍പ്പെടെയുള്ള സ്റ്റാഫ് ഉണ്ടാകും.

ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിശോധനയ്ക്ക് ശേഷം സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പിന്നീട് യാത്രക്കാര്‍ക്ക് എമിഗ്രേഷനിലേക്ക് പോകാം. എമിഗ്രേഷനിലും അതിനു ശേഷം ബാഗേജ് സ്വീകരിക്കാന്‍ കണ്‍വെയര്‍ ബെല്‍റ്റിലെത്തുമ്പോഴും സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിമാനത്തില്‍ നിന്നിറക്കി അണുവിമുക്തമാക്കിയ ശേഷമാകും ബാഗേജുകള്‍ കണ്‍വെയര്‍ ബെല്‍റ്റിലെത്തുക.

യാത്രക്കാര്‍ക്ക് ബാഗേജ് ലഭിച്ച ശേഷം വിശ്രമിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് ഗവണ്‍മെന്റ് ഒഫീഷ്യലുകള്‍ ക്വാറന്റൈന്‍ ചെയ്യുന്നതിനായി ഇവരെ കൊണ്ടുപോകുമെന്നും സിയാല്‍ ഡയറക്ടര്‍ വിശദമാക്കി.

Keywords:  Kochi nedumbassery airport is all set to welcome corona virus expats return, Kochi, News, Trending, Nedumbassery Airport, Passengers, Health, Health & Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia