Neuralgia | മൊബൈൽ ഫോൺ, ലാപ്ടോപിൻറെ അമിത ഉപയോഗം മൂലം ന്യൂറൽജിയയുടെ ഇരയാകാം; ഈ രോഗത്തെക്കുറിച്ച് അറിയാം
Aug 24, 2022, 17:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ആധുനിക യുഗത്തിൽ, മൊബൈൽ ഫോണുകളുടെയും ലാപ്ടോപുകളുടെയും ഉപയോഗം കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ ജീവിതത്തിൽ വളരെയധികം വർധിച്ചിട്ടുണ്ട്. ഇത് അവരുടെ ജീവിതം എളുപ്പമാക്കുന്നു, പക്ഷേ അമിതമായ ഉപയോഗം ആരോഗ്യപ്രശ്നങ്ങളും വർധിപ്പിക്കുന്നു. കൂടുതൽ മൊബൈൽ ഉപയോഗിക്കുന്നത് ദോഷകരമാകുമെന്ന് പലപ്പോഴും വിദഗ്ധർ പറയാറുണ്ട്. മൊബൈൽ, ലാപ്ടോപുകളുടെ അമിതമായ ഉപയോഗം കണ്ണുകൾക്ക് മാത്രമല്ല, നാഡി വേദനനയ്ക്കും കാരണമാകും.
ജിഎസ്വിഎം മെഡികൽ കോളജിലെ ഓർതോപീഡിക് ആൻഡ് അനസ്തേഷ്യ വിഭാഗം നടത്തിയ പഠനമനുസരിച്ച് മൊബൈലും ലാപ്ടോപും അമിതമായി ഉപയോഗിക്കുന്നവരിൽ 80 ശതമാനവും ന്യൂറൽജിയ (Neuralgia) യുടെ പിടിയിലാണ്. എന്താണ് ന്യൂറൽജിയ, അതിന്റെ ലക്ഷണങ്ങൾ, കാരണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് നമുക്ക് മനസിലാക്കാം.
എന്താണ് ന്യൂറൽജിയ?
ശരീരത്തിലെ നാഡിക്ക് (Nerve) കേടുപാടുകൾ സംഭവിക്കുമ്പോൾ ഞരമ്പിന് കടുത്ത വേദന ഉണ്ടാകുന്ന അവസ്ഥയാണ് ന്യൂറൽജിയ. ന്യൂറൽജിയ ശരീരത്തിലെ ഏത് നാഡിയെയും ബാധിക്കാം. കൂടാതെ കാഠിന്യമേറിയ വേദന ഏതു സമയത്തു വേണമെങ്കിലും ഉണ്ടാകാം. ഞരമ്പുകൾ വലിഞ്ഞു മുറുകുന്ന രീതിയിലുള്ള വേദന ഈ അവസ്ഥയുടെ ആദ്യ നാളുകളിൽ തന്നെ അനുഭവിക്കാൻ തുടങ്ങും..
കാരണം
നാഡി വേദനയ്ക്ക് നിരവധി കാരണങ്ങളുണ്ടാകാം. രോഗങ്ങളും മരുന്നുകളും കാരണം സംഭവിക്കാം. ഞരമ്പുകളിൽ വീക്കത്തിന്റെ പ്രശ്നമുണ്ടെങ്കിൽ ബ്രൗൺ ന്യൂറൽജിയ ഉണ്ടാകാം. ലാപ്ടോപിന്റെയോ മൊബൈൽ ഫോണിന്റെയോ അമിതമായ ഉപയോഗവും ഇതിന് സാധ്യത വർധിപ്പിക്കുന്നു. കോവിഡ് കാലത്ത് വർക് ഫ്രം ഹോം വർധിച്ചതിന് ശേഷം ലാപ്ടോപുകളുടെയും മൊബൈലുകളുടെയും ഉപയോഗം പത്തിരട്ടിയോളം വർധിച്ചു. ഒരിടത്ത് തന്നെ കിടന്നും അല്ലെങ്കിൽ ഇരുന്നും ജോലി ചെയ്യുന്നതതടക്കമുള്ള അമിതമായ ഉപയോഗം മൂലം ആളുകൾക്ക് കഴുത്ത് മുതൽ കൈകാലുകൾ വരെ വേദനിക്കാൻ തുടങ്ങി.
ലക്ഷണങ്ങൾ
* കഴുത്ത് മുതൽ കൈമുട്ട്, കാൽവിരലുകൾ വരെ വേദന.
* തോളിൽ മരവിപ്പ്.
* പേശി ബലഹീനത, വേദന.
* വേദന പെട്ടെന്ന് ഉണ്ടാകുകയും പിന്നീട് വളരെ കഠിനമാവുകയും ചെയ്യുന്നു.
* നടക്കാൻ വേദനിക്കുന്നു.
* കുത്തുന്ന പോലുള്ള കടുത്ത വേദന
പ്രതിരോധവും ചികിത്സയും
* വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടുക. രക്തത്തിലെ പഞ്ചസാര പരിശോധിക്കുകയും എംആർഐ, അൾട്രാസൗൻഡ്, സ്പൈനൽ ടാപ് മുതലായവ പരിശോധനയിലൂടെ രോഗം വിലയിരുത്താനും സാധിക്കും
* പതിവായി വ്യായാമം ചെയ്യുക.
* ലാപ്ടോപ് ഉപയോഗിക്കുമ്പോൾ, കഴുത്തും അരക്കെട്ടും നിവർന്നുനിൽക്കുന്ന തരത്തിലായിരിക്കണം സ്ഥാനം.
* മൊബൈൽ-ലാപ്ടോപ് തുടർച്ചയായി ഉപയോഗിക്കരുത്. എഴുന്നേറ്റു ഇടയ്ക്ക് നടക്കുക.

Keywords: Know Neuralgia Causes Symptoms And Treatment, Newdelhi, News, Top-Headlines, Latest-News, Mobile Phone, Laptop, Health, Treatment, COVID19.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.