Mental Health | നിങ്ങൾക്ക് ഉത്കണ്ഠ സ്ഥിരമായി അനുഭവപ്പെടാറുണ്ടോ? മാനസിക പ്രശ്നങ്ങൾ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയുക
Oct 7, 2022, 19:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ കേസുകൾ വളരെ വേഗത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് കൊറോണ പകർചവ്യാധിക്ക് ശേഷം. കോവിഡിനെ തുടർന്നുണ്ടായ പ്രതികൂല സാഹചര്യങ്ങൾ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചതായി പഠനങ്ങൾ കണ്ടെത്തി. നിങ്ങൾക്ക് പലപ്പോഴും ഉത്കണ്ഠ, അസ്വസ്ഥത, സമ്മർദം എന്നിവയിൽ പ്രശ്നങ്ങളുണ്ടോ?. അതെ എന്നാണ് ഉത്തരമെങ്കിൽ ശ്രദ്ധിക്കുക, ഇത് മാനസികാരോഗ്യ വൈകല്യങ്ങളുടെ ലക്ഷണമാണ്, അത് അടിയന്തിര ശ്രദ്ധയും ചികിത്സയും ആവശ്യമാണ്.
മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ആഗോളതലത്തിൽ അതിവേഗം വളരുന്ന ഈ മാനസികാരോഗ്യ പ്രശ്‌നത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഒക്ടോബർ 10 ന് ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു.
ഉത്കണ്ഠയുടെയും പരിഭ്രാന്തിയുടെയും ദീർഘകാല പ്രശ്നം മാനസികാരോഗ്യം മാത്രമല്ല, ശാരീരികമായും ഗുരുതരമായ പല രോഗങ്ങൾക്കും കാരണമാകുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.
മാനസികാരോഗ്യ പ്രശ്നങ്ങളുടെ പാർശ്വഫലങ്ങൾ
ഹൃദ്രോഗ പ്രശ്നം
ഉത്കണ്ഠ, പിരിമുറുക്കം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങൾ നിലനിൽക്കുന്നത് കാലക്രമേണ ഗുരുതരമായ ഹൃദ്രോഗത്തിനുള്ള സാധ്യത വർധിപ്പിക്കും. സമ്മർദകരമായ സാഹചര്യങ്ങൾ ശരീരത്തിൽ വീക്കം വർധിപ്പിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി, ഇത് ഹൃദയത്തിന് ഗുരുതരമായ നാശമുണ്ടാക്കുന്ന ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉത്കണ്ഠയും സമ്മർദവും മൂലമുണ്ടാകുന്ന വീക്കം ഉയർന്ന രക്തസമ്മർദത്തിന്റെയും കൊളസ്ട്രോളിന്റെയും അപകടസാധ്യത വർധിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു.
പ്രമേഹത്തിന്റെ പ്രശ്നം
ഉത്കണ്ഠ-സമ്മർദ സാഹചര്യങ്ങൾ ഹൃദ്രോഗത്തിനും പ്രമേഹത്തിനും സാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സമ്മർദവും ടൈപ് 2 പ്രമേഹ സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷകർ പറയുന്നു. വർധിച്ച സമ്മർദം മൂലമുണ്ടാകുന്ന ഹോർമോണുകൾ പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാവുകയും ചെയ്യും.
ശരീരഭാരം - അമിതവണ്ണത്തിനുള്ള സാധ്യത
സമ്മർദത്തിന്റെ പ്രശ്‌നവും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. സമ്മർദത്തിൽ ഉൽപ്പാദിപ്പിക്കുന്ന കോർടിസോൾ ഹോർമോൺ മെറ്റബോളിസത്തെ ബാധിക്കുന്നു, ഇത് ശരീരത്തിൽ നിരവധി പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. കൂടാതെ, വർധിച്ചുവരുന്ന കോർടിസോളിന്റെ അളവ് മധുരം, കൊഴുപ്പ്, ഉപ്പ് എന്നിവയ്ക്കുള്ള ആസക്തി വർധിപ്പിക്കുമെന്ന് കരുതപ്പെടുന്നു, ഇത് ദ്രുതഗതിയിലുള്ള ശരീരഭാരം വർധിപ്പിക്കുന്നതിനുള്ള അപകടസാധ്യതയ്ക്ക് വഴിവെക്കുന്നു. ശരീരഭാരം കൂടുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും.
മാനസികാരോഗ്യ പ്രശ്നങ്ങൾ എങ്ങനെ കുറയ്ക്കാം?
മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വർധിച്ചുവരുന്നതിനാൽ, എല്ലാ പ്രായത്തിലുമുള്ള ആളുകളും സമ്മർദം-ഉത്കണ്ഠ നിയന്ത്രിക്കാൻ നടപടികൾ കൈക്കൊള്ളേണ്ടത് അത്യാവശ്യമായിരിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇതിനായി, ദിനചര്യയിൽ ചില കാര്യങ്ങൾ പ്രത്യേകമായി പാലിക്കേണ്ടത് ആവശ്യമാണ്. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം സമ്മർദം വർധിപ്പിക്കുന്നതിനുള്ള ഒരു ഘടകമാണ്, അതിനാൽ ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്തുക.
ധ്യാനം, യോഗ തുടങ്ങിയവ പ്രയോജനകരമാണ്. പോസിറ്റീവ് ചിന്താഗതിക്കാരായ ആളുകളെ കണ്ടുമുട്ടുക, സുഹൃത്തുക്കളുമായി ഒരുപാട് ചിരിക്കുക. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് മതിയായ ഉറക്കം അനിവാര്യമാണെന്ന് കണക്കാക്കപ്പെടുന്നു. സോഷ്യൽ മീഡിയയും സ്‌ക്രീൻ സമയവും കുറയ്ക്കുക, വ്യക്തികൾ തമ്മിലുള്ള ആശയവിനിമയം വർദ്ധിപ്പിക്കുക. സമ്മർദം-ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ, കൃത്യസമയത്ത് ഒരു സൈക്യാട്രിക് വിദഗ്ദധന്റെ ഉപദേശവും ചികിത്സയും നേടുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.