വളരെ പെട്ടെന്ന് ഇടപെട്ട് പ്രതിരോധം ഒരുക്കിയാല്‍ നിപ വ്യാപനം തടയാനാകും; വീണ്ടും വരാനുളള സാധ്യത വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നുവെന്ന് കെ കെ ശൈലജ
Sep 5, 2021, 15:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.09.2021) നിപ വീണ്ടും വരാനുളള സാധ്യത വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും വളരെ പെട്ടെന്ന് ഇടപെട്ട് പ്രതിരോധം ഒരുക്കിയാല്‍ നിപ വ്യാപനം തടയാനാകുമെന്നും മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ.
ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്കിയിരുന്നതുകൊണ്ട് എല്ലാ വര്‍ഷവും നിപ വരുമോ എന്നുള്ള മോക്ഡ്രില്‍ നടത്താറുണ്ടായിരുന്നു. ആ മോക്ഡ്രിലാണ് കോവിഡ് വന്ന ഉടനെ പ്രതിരോധിക്കാനുള്ള ആര്‍ജവം ഉണ്ടാക്കിത്തന്നതെന്നും കെ കെ ശൈലജ പറഞ്ഞു.
ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്കിയിരുന്നതുകൊണ്ട് എല്ലാ വര്‍ഷവും നിപ വരുമോ എന്നുള്ള മോക്ഡ്രില്‍ നടത്താറുണ്ടായിരുന്നു. ആ മോക്ഡ്രിലാണ് കോവിഡ് വന്ന ഉടനെ പ്രതിരോധിക്കാനുള്ള ആര്‍ജവം ഉണ്ടാക്കിത്തന്നതെന്നും കെ കെ ശൈലജ പറഞ്ഞു.
കോഴിക്കോട് നിപ ബാധിച്ച് 12 വയസുള്ള കുട്ടി മരിച്ചതോടെ അതീവ ജാഗ്രതയാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചത്. കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 158 പേരാണുള്ളത്. സമ്പര്‍ക്ക പട്ടികയിലെ 20 പേര് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരില്‍ രണ്ടുപേര്‍ക്ക് രോഗലക്ഷണമുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: KK Shailaja on controlling Nipah spread, Thiruvananthapuram, News, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

