യുവതലമുറ ശ്രദ്ധിക്കുക: ഒരു നിഷ്കളങ്ക ചുംബനം പോലും രോഗം വരുത്താം

 
A close-up image of a couple in a romantic kiss, highlighting the potential health risks.
A close-up image of a couple in a romantic kiss, highlighting the potential health risks.

Representational Image Generated by Meta AI

● കൗമാരക്കാരെയും യുവാക്കളെയും ആണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്.
● രോഗലക്ഷണങ്ങളിൽ പനി, ഗ്രന്ഥികളുടെ നീർവീക്കം, തൊണ്ടവേദന എന്നിവ ഉൾപ്പെടുന്നു.
● സാധാരണയായി 2-4 ആഴ്ചയ്ക്കുള്ളിൽ രോഗം ഭേദമാകാറുണ്ട്.
● അനാവശ്യ ചുംബനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർ ശ്രദ്ധിക്കണം.

മിൻ്റാ സോണി

(KVARTHA) ഇന്നത്തെ കാലഘട്ടത്തിൽ ചുംബനം ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. പണ്ട് കേരളത്തിൽ രഹസ്യമായിരുന്ന ചുംബനങ്ങൾ ഇന്ന് പരസ്യമായി ചുംബിക്കാൻ പലർക്കും മടിയില്ലാത്ത ഒരവസ്ഥയിലേക്ക് വളർന്നിരിക്കുന്നു. ഊണിന് പപ്പടമില്ലെങ്കിൽ ഒരു കുറവുണ്ടെന്ന് പറയുന്നതുപോലെ, ഇവിടെ ചുംബനങ്ങളുടെ അവസ്ഥയും അങ്ങനെയാണ്. 

ചുംബന സമരങ്ങൾ വരെ അരങ്ങേറിയ നാടാണ് നമ്മുടേതെന്ന് ഓർക്കണം. മാതാപിതാക്കൾ നോക്കിനിൽക്കെ യാതൊരു അറപ്പുമില്ലാതെ പരസ്പരം ചുംബിക്കുന്ന വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ ഇന്ന് മലയാളക്കരയിൽ സാധാരണയായി കാണാൻ സാധിക്കും. ഒരു 15 വർഷം മുൻപ് ഇതൊന്നും ചിന്തിക്കാൻ പോലും സാധ്യമായിരുന്നില്ല. അവിടെയാണ് വലിയ മാറ്റം സംഭവിച്ചിരിക്കുന്നത്. 

ലഹരിയും മദ്യവും പോലെ ചുംബനവും ഒരാളെ രോഗിയാക്കുമെന്ന് വൈദ്യശാസ്ത്രം പറയുന്നു. വെറും രോഗിയാക്കുക മാത്രമല്ല, വലിയ രോഗികളാക്കുമെന്നാണ് വൈദ്യശാസ്ത്രം മുന്നറിയിപ്പ് നൽകുന്നത്. എങ്ങനെയാണ് ചുംബനം ഒരാളെ രോഗിയാക്കുന്നത്? അതിന്റെ വിശദാംശങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

ഒരു ചുംബനം മതി നിങ്ങളെ രോഗിയാക്കാൻ.. എന്തുകൊണ്ട്..? 

ഒരു ചുംബനം മതി നിങ്ങളെ രോഗിയാക്കാൻ - ഒരു വലിയ രോഗിയാക്കാൻ എന്ന് വൈദ്യശാസ്ത്രം വർഷങ്ങൾക്ക് മുൻപേ പറഞ്ഞിട്ടുണ്ട്. ഗ്ലാൻഡുലാർ ഫീവർ എന്ന അപൂർവ്വ ഇനം പനി പകരുന്നത് ചുംബനത്തിലൂടെയാണ്. പനി, ഗ്രന്ഥികളുടെ നീർവീക്കം, വെളുത്ത രക്താണുക്കളുടെ അമിതമായ വർദ്ധനവ്, തൊണ്ടവേദന, ക്ഷീണം, വിശപ്പില്ലായ്മ, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ ഈ പനിക്ക് ഉണ്ടാകാം. രക്തം പൊടിയുന്ന ചുംബനങ്ങൾ ആനന്ദം നൽകുമെങ്കിലും രോഗാണുക്കളുടെ സംക്രമണം ഒരു വലിയ ഭീഷണിയാണ്.

എയ്ഡ്സ്, ചിലയിനം ഹെപ്പറ്റൈറ്റിസ് എന്നിവയുടെ രോഗാണുക്കൾ ഉമിനീരിലൂടെ പകർന്നില്ലെങ്കിലും, വായിക്കുള്ളിലോ നാക്കിലോ ഉണ്ടാകുന്ന ചെറിയ മുറിവുകൾ പോലും രോഗസംക്രമണത്തിന് കാരണമായേക്കാം. ചുംബനത്തിലൂടെ രോഗം പകരാനുള്ള സാധ്യതകളെക്കുറിച്ച് ആരോഗ്യശാസ്ത്രം വളരെ മുൻപേ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

എപ്‌സ്റ്റൈൻ ബാർ വൈറസ് (EBV) മൂലമുണ്ടാകുന്ന ഈ വൈറൽ അണുബാധ പ്രധാനമായും കൗമാരക്കാരെയും യുവാക്കളെയുമാണ് ബാധിക്കുന്നത്. ഇതിനെ ‘കിസ്സിംഗ് ഡിസീസ്’ എന്നാണ് അറിയപ്പെടുന്നത്. സാധാരണയായി 2-4 ആഴ്ചകൾക്കുള്ളിൽ ഈ അസുഖം ഭേദമാകാറുണ്ട്. എങ്കിലും ക്ഷീണം ചിലപ്പോൾ കൂടുതൽ നാൾ നീണ്ടുനിൽക്കാം.

ചുംബനം എങ്ങനെ ഒരാളെ രോഗിയാക്കുന്നു എന്ന് എല്ലാവർക്കും മനസ്സിലായി എന്ന് വിശ്വസിക്കുന്നു. ചുംബനം ഒരാൾക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. വളർന്നു വരുന്ന പുതുതലമുറ ഇത് ശ്രദ്ധിച്ചാൽ വളരെ നല്ലതാണ്. 

അനാവശ്യ ചുംബനങ്ങളെയും ചുംബന സമരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നവർ ഈ കാര്യം ശരിയായി മനസ്സിലാക്കുന്നത് നന്നായിരിക്കും. ഒരു ചുംബനം മതി നിങ്ങളെ വലിയ രോഗിയാക്കാൻ.

ഒരു നിഷ്കളങ്ക ചുംബനം പോലും രോഗം വരുത്താം എന്ന ഈ മുന്നറിയിപ്പ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക!

Summary: Medical science warns that kissing can transmit diseases, including glandular fever (kissing disease) caused by the Epstein-Barr virus, which primarily affects teenagers and young adults. While HIV and some hepatitis strains are not transmitted through saliva, open wounds can pose a risk.

#KissingDisease, #GlandularFever, #EBV, #YouthHealth, #HealthWarning, #MalayalamNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia