Outreach | ഫർഹാനും സംഘവും ആലക്കോട്; കണ്ണൂരിൻ്റെ ആരോഗ്യത്തിനായി കിംസ് ശ്രീചന്ദ് കൈകോർക്കുന്നു

 
KIMS Sreechandra team distributing family health cards in Alakkode.
KIMS Sreechandra team distributing family health cards in Alakkode.

Photo: Arranged

● ഡോക്ടർമാരും സംഘവും നേതാക്കളുമായി ആശയവിനിമയം നടത്തി.
● ചികിത്സ നേടിയ വ്യക്തിക്ക് ഹെൽത്ത് കാർഡും കൂപ്പണും നൽകി.
● പങ്കെടുത്ത എല്ലാവർക്കും സൗജന്യ ഹെൽത്ത് കാർഡുകൾ നൽകും.
● സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മികച്ച ചികിത്സ നൽകും.

ആലക്കോട്: (KVARTHA) ‘കൈകോർക്കാം കണ്ണൂരിൻ്റെ ആരോഗ്യത്തിനായി’ എന്ന ലക്ഷ്യവുമായി കിംസ് ശ്രീചന്ദ് ആശുപത്രി ഡോക്ടർമാരും സംഘവും നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുന്ന ‘കോഫീ വിത്ത്‌ ഫർഹാൻ ആൻഡ് ടീം’ ജനകീയ പരിപാടി ആലക്കോട് ശ്രദ്ധേയമായി. കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ കേരളത്തിലെ ആദ്യ സംരംഭമായ കിംസ് ശ്രീചന്ദ് മാസങ്ങളായി നടത്തിവരുന്ന ഈ പരിപാടി, ജനങ്ങളിലേക്ക് നേരിട്ടെത്തി അവരുടെ ആരോഗ്യപരമായ ആശങ്കകളും ആവശ്യങ്ങളും മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.

ആലക്കോട് വ്യാപാര ഭവനിൽ നടന്ന പരിപാടിയിൽ രാഷ്ട്രീയ, സാമൂഹിക, മത സംഘടനകളിലെ നിരവധി നേതാക്കളുമായി കിംസ് സംഘം തുറന്ന ചർച്ചകൾ നടത്തി. കൂടാതെ, കിംസ് കെയർ പദ്ധതിയുടെ ഭാഗമായി ഗുരുതരാവസ്ഥയിൽ കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിൽ എത്തി മികച്ച ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആലക്കോട് സ്വദേശിക്കും കുടുംബത്തിനും ഫാമിലി ഹെൽത്ത്‌ കാർഡും ഹെൽത്ത്‌ ചെക്കപ്പ് കൂപ്പണും നൽകി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കിംസ് ഫാമിലി കാർഡും സൗജന്യ ഹെൽത്ത്‌ ചെക്കപ്പ് കൂപ്പണുകളും നൽകുമെന്ന് കിംസ് ശ്രീചന്ദ് യൂണിറ്റ് ഹെഡ് ഡോ. ദിൽഷാദ് അറിയിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ചികിത്സ ലഭ്യമാക്കുക എന്നതാണ് കിംസിൻ്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിംസ് ശ്രീചന്ദ് കോഫൗണ്ടറും ഡയറക്ടറുമായ ഫർഹാൻ യാസിൻ, കിംസ് അസിസ്റ്റന്റ് മെഡിക്കൽ ഡയറക്ടറും നെഫ്രോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. ടോം ജോസ് കാക്കനാട്ട്, ഓൺകോളജി വിഭാഗം ഡോ. അജയ് തോമസ് എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

ഇതൊരു തികച്ചും ജനകീയ പരിപാടിയാണെന്നും, ജനങ്ങളിലേക്ക് നേരിട്ടെത്തി അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും മികച്ച ചികിത്സ നൽകാനും കിംസ് എപ്പോഴും തയ്യാറാണെന്നും ഫർഹാൻ യാസിൻ വ്യക്തമാക്കി. കണ്ണൂരിൽ ഒരു അത്യാഹിതം ഉണ്ടാകുമ്പോൾ ജീവൻ രക്ഷിക്കാൻ ഏറ്റവും അടുത്തൊരു ആശുപത്രിയുടെ സാന്നിധ്യം ജില്ലയ്ക്ക് വലിയ അനുഗ്രഹമാണെന്നും, ഓരോ ജീവനും വിലപ്പെട്ടതാണെന്നും, ആരോഗ്യം കൃത്യമായി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ഡോക്ടർ ടോം ജോസ് കാക്കനാട്ട് അഭിപ്രായപ്പെട്ടു.

ആലക്കോട്ടെ ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്നുള്ള കിംസ് ശ്രീചന്ദിൻ്റെ ഈ ബോധവത്കരണ പരിപാടികൾ ഒരു ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതും, ഡോക്ടർമാർ നേരിട്ടെത്തി ജനങ്ങളെ കാണുന്നതും വളരെ സന്തോഷകരമാണെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടതായി അധികൃതർ അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!

KIMS Sreechandra Hospital's 'Coffee with Farhan and Team' event in Alakkode aimed to understand the health concerns of the local population in Kannur. The initiative included discussions with community leaders and distribution of health cards and check-up coupons, emphasizing KIMS' commitment to accessible healthcare.

#KIMSHospital, #KannurHealth, #Alakkode, #HealthOutreach, #CommunityHealth, #HealthcareKerala
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia