Medical | മെഡിക്കൽ ടൂറിസത്തിന് കരുത്തുപകരാൻ കണ്ണൂരിൽ കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ സ്ഥാപിക്കണമെന്ന് ഫർഹാൻ യാസീൻ

 
Press meet at KIMS Sree Chanth Hospital in Kannur about successful medical tourism treatment.
Press meet at KIMS Sree Chanth Hospital in Kannur about successful medical tourism treatment.

Photo: Arranged

● 'ഒമാൻ സ്വദേശിക്ക് റിവേഴ്സ് ഷോൾഡർ റീപ്ലേസ്മെൻ്റ് സർജറി വിജയകരമായി നടത്തി'
● 'മെഡിക്കൽ ടൂറിസം വളരുന്നത് കണ്ണൂരിൻ്റെ വികസനത്തിന് സഹായകമാകും'
● 'പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കുറവ് വിദേശ പൗരൻമാർക്ക് തടസ്സമുണ്ടാക്കുന്നു'

കണ്ണൂർ: (KVARTHA) മെഡിക്കൽ ടൂറിസം വളരുന്നത് കണ്ണൂരിൻ്റെ സമഗ്ര വികസനത്തിന് സഹായകമാകുമെന്നും എന്നാൽ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കുറവ് വിദേശ പൗരൻമാർക്ക് തടസ്സമുണ്ടാക്കുന്നതായും കിംസ് ശ്രീചന്ദ് ആശുപത്രി കോ ഫൗണ്ടറും കിംസ് കേരള ക്ലസ്റ്റർ ഡയറക്ടറുമായ ഫർഹാൻ യാസീൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൻ്റെ സൗകര്യം ഉപയോഗിച്ച് കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ സ്ഥാപിക്കണമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

കുറഞ്ഞ നിരക്കിൽ അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സ ലഭ്യമാക്കി കിംസ് ശ്രീ ചന്ദ് ആശുപത്രി മെഡിക്കൽ ടൂറിസത്തിന് പുതിയ സാധ്യതകൾ തുറക്കുകയാണ്. ഒമാൻ സ്വദേശിയായ വയോധികൻ്റെ വർഷങ്ങളായുള്ള ഷോൾഡർ വേദനയ്ക്ക് ശാശ്വത പരിഹാരം നൽകി ആശുപത്രി പുതിയ ദൗത്യത്തിന് തുടക്കം കുറിച്ചു. കിംസ് ശ്രീ ചന്ദ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് വിഭാഗം ഡോക്ടർ സുദീപിൻ്റെ നേതൃത്വത്തിലാണ് ഒമാൻ സ്വദേശിക്ക് റിവേഴ്സ് ഷോൾഡർ റീപ്ളേസ്മെൻ്റ് സർജറി വിജയകരമായി നടത്തിയത്.

തുടർന്ന് ഫിസിയോതെറാപ്പിയിലൂടെ രോഗം പൂർണമായി ഭേദമായതിനെ തുടർന്ന് അദ്ദേഹം ഇപ്പോൾ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ സംവിധാനങ്ങൾ, വിദഗ്ധ ഡോക്ടർമാരുടെ പരിചയസമ്പത്ത്, കൃത്യമായ ആരോഗ്യ പരിപാലന പദ്ധതികൾ എന്നിവയാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള രോഗികൾക്ക് വിശ്വാസത്തോടെ ആശ്രയിക്കാവുന്ന ആശുപത്രിയായി കിംസിനെ മാറ്റുന്നതെന്നും ഫർഹാൻ യാസീൻ പറഞ്ഞു.

ലോകമെമ്പാടുമുള്ള ആളുകൾക്ക് മികച്ച സൗകര്യങ്ങളും സേവനങ്ങളും നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ദിൽഷാദും പങ്കെടുത്തു.

ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.

KIMS Sree Chanth Hospital is pioneering medical tourism in Kerala by providing world-class treatment at affordable prices. The successful treatment of an Oman citizen's long-standing shoulder pain highlights the hospital's expertise and commitment to patient care.

#MedicalTourism #Kerala #KIMS #Healthcare #Surgery #Oman

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia