Health Expansion | കിംസ് ഹോസ്പിറ്റൽസ് വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെ ഏറ്റെടുത്തു; കരുനാഗപ്പള്ളിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യ കേന്ദ്രം


● നാല് മാസത്തിനുള്ളിൽ കിംസ് ഗ്രൂപ്പ് ഏറ്റെടുക്കുന്ന മൂന്നാമത്തെ സ്ഥാപനമാണിത്.
● വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെ അത്യാധുനിക സൗകര്യങ്ങളോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രികളിൽ ഒന്നാക്കി മാറ്റാനാണ് കിംസ് ലക്ഷ്യമിടുന്നത്.
● എല്ലാ വിഭാഗങ്ങളും നവീകരിക്കുന്നതിനൊപ്പം കരൾ, വൃക്ക മാറ്റിവെക്കൽ, ഓങ്കോളജി തുടങ്ങിയ പുതിയ വിഭാഗങ്ങളും ആരംഭിക്കും.
കൊല്ലം: (KVARTHA) രാജ്യത്തെ മുൻനിര ആരോഗ്യ സംരക്ഷണ ഗ്രൂപ്പായ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്), കരുനാഗപ്പള്ളിയിലെ വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ പ്രവര്‍ത്തന, മേല്‍നോട്ട ചുമതല ഏറ്റെടുത്തു. കിംസ് കേരള ക്ലസ്റ്റര്‍ സിഇഒയും ഡയറക്ടറുമായ ഫര്‍ഹാന്‍ യാസീന്‍, സിഎഫ്ഒ അര്‍ജുന്‍ വിജയകുമാര്‍, വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി, ട്രസ്റ്റിമാരായ സുബൈദ, സിനിമോള്‍, സിനോജ്, മുഹമ്മദ് ഷാ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു
നാല് മാസത്തിനുള്ളിൽ കിംസ് ഗ്രൂപ്പ് ഏറ്റെടുക്കുന്ന മൂന്നാമത്തെ സ്ഥാപനമാണിത്. 350 കിടക്കകളുള്ള വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെ അത്യാധുനിക സൗകര്യങ്ങളോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രികളിൽ ഒന്നാക്കി മാറ്റാനാണ് കിംസ് ലക്ഷ്യമിടുന്നത്. എല്ലാ വിഭാഗങ്ങളും നവീകരിക്കുന്നതിനൊപ്പം കരൾ, വൃക്ക മാറ്റിവെക്കൽ, ഓങ്കോളജി തുടങ്ങിയ പുതിയ വിഭാഗങ്ങളും ആരംഭിക്കും.
കിംസ് ഗ്രൂപ്പിന്റെ കേരളത്തിലേക്കുള്ള വളർച്ച
രാജ്യമെമ്പാടും ശാഖകളുള്ള കിംസ് ഗ്രൂപ്പ് കേരളത്തിലെ ആരോഗ്യ മേഖലയിലേക്കും ശക്തമായി ചുവടുവെക്കുകയാണ്. സെക്കന്തരാബാദ്, ഹൈദരാബാദ്, വിശാഖപട്ടണം, നാഗ്പുര്‍, കൊണ്ടപുര്‍, ഓംഗോള്‍, രാജമുന്ദ്രി, ശ്രീകാകുളം, നെല്ലൂര്‍, അനന്തപുര്‍, കുര്‍ണൂല്‍ എന്നിവിടങ്ങളില്‍ കിംസ് ഗ്രൂപ്പിന് ശാഖകളുണ്ട്. രാജ്യത്തെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിന്റെ ആരോഗ്യ മേഖലയിലേക്കും കടന്നുവരുന്നത്.
ഇതിന്റെ ആദ്യപടിയായി കണ്ണൂരില്‍ ശ്രീ ചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു കൊച്ചിയിലും കോഴിക്കോടും 800 കിടക്കകളുള്ള ഹെൽത്ത് സിറ്റികളും കണ്ണൂരിൽ ഓങ്കോളജി ആൻഡ് ട്രാൻസ്പ്ലാന്റ് സെന്ററും സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഭാവിയില്‍ തിരുവനന്തപുരം, കൊല്ലം,പാലക്കാട്, മലപ്പുറം, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. എല്ലാ യൂണിറ്റുകളും 'അസറ്റ് ലൈറ്റ് മോഡല്‍' ആയിരിക്കും.
തൃശൂർ വെസ്റ്റ് ഫോർട്ട് ഹൈടെക് ഹോസ്പിറ്റലുമായി സഹകരിച്ച് 350 കിടക്കകളുള്ള ആശുപത്രിയും കിംസ് ആരംഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദക്ഷിണ കേരളത്തിലേക്കുള്ള അവരുടെ ചുവടുവയ്‌പ്പെന്ന നിലയില്‍ കരുനാഗപ്പള്ളി വലിയത്ത് ഹോസ്പിറ്റലുമായി ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ആരോഗ്യ കേന്ദ്രം കരുനാഗപ്പള്ളിയില്‍ സ്ഥാപിക്കപ്പെടുന്നത് പ്രദേശത്തിന്റെയാകെ സമഗ്ര വികസനത്തിന് കാരണമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
കിംസ് ഹോസ്പിറ്റൽ
ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഹെൽത്ത്കെയർ ഗ്രൂപ്പുകളിൽ ഒന്നാണ് കിംസ് ഹോസ്പിറ്റൽസ്. 30,000-ൽ അധികം ശസ്ത്രക്രിയകൾ നടത്തി പ്രശസ്തനായ കാർഡിയാക് സർജൻ ഡോ. ഭാസ്കർ റാവു ബൊല്ലി 2000-ൽ തെലുങ്കാനയിലെ നെല്ലൂരിലാണ് കിംസ് ഗ്രൂപ്പിന്റെ ആദ്യ ആശുപത്രി സ്ഥാപിച്ചത്. തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മൾട്ടി ഡിസിപ്ലിനറി ഇന്റഗ്രേറ്റഡ് ആരോഗ്യ സേവനങ്ങൾ നൽകുന്നു.
എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ വിദഗ്ധ ആരോഗ്യ സേവനങ്ങൾ നൽകുന്നു എന്നതാണ് കിംസിന്റെ ഏറ്റവും വലിയ പ്രത്യേകത. 16 ആശുപത്രികളിലായി 5000-ൽ അധികം കിടക്കകളുള്ള ശൃംഖല തെലങ്കാന (സെക്കന്തരാബാദ്, കൊണ്ടാപൂര്‍, ഗച്ചിബൗളി, ബേഗംപേട്ട്), ആന്ധ്രാപ്രദേശ് (നെല്ലൂര്‍,രാജമഹേന്ദ്രി, ശ്രീകാകുളം, ഓംഗോള്‍,വിശാഖപട്ടണം- 2 യൂണിറ്റ്, അനന്തപുരം, ഗുണ്ടൂര്‍,കുര്‍നൂല്‍), മഹാരാഷ്ട്ര (നാഗ്പുര്‍,നാസിക്), കേരളം (കണ്ണൂര്‍) എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ്.
ബാംഗ്ലൂരില്‍ രണ്ട് ഹോസ്പിറ്റലുകളും മുംബൈയില്‍ ഒരു ഹോസ്പിറ്റലും ഉള്‍പ്പെടുന്ന പുതിയ യൂണിറ്റുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കാര്‍ഡിയാക് സയന്‍സസ്, ഓങ്കോളജി, ന്യൂറോ സയന്‍സസ്, ഗ്യാസ്ട്രിക് സയന്‍സസ്, ഓര്‍ത്തോപീഡിക്‌സ്, അവയവ മാറ്റം, വൃക്ക ശാസ്ത്രം, മാതൃ-ശിശുപരിപാലനം തുടങ്ങി 25 വിഭാഗങ്ങളിലായി കിംസ് സമഗ്രമായ ആരോഗ്യ പരിചരണ സേവനങ്ങള്‍ ഉറപ്പാക്കുന്നു.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
KIMS Hospital has taken over Valiyath Institute of Medical Sciences in Karunagappally, planning to set up a world-class healthcare center and expand its presence in Kerala.
#KIMSHospital, #HealthcareExpansion, #ValiyathHospital, #KeralaHealth, #MedicalGrowth, #InternationalHealthcare