Kim Jong-un | ഉത്തരകൊറിയയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു; മാസ്‌ക് ധരിച്ച് കിം ജോങ് ഉന്‍
May 13, 2022, 17:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഉത്തരകൊറിയയില്‍ ആദ്യമായി കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി ലോകം മുഴുവനും കോവിഡ് മഹാമാരിയെ കൊണ്ടുള്ള ദുരിതത്തിലൂടെ കടന്നുപോകുകയായിരുന്നു. എന്നാല്‍ ഉത്തരകൊറിയയില്‍ ഒറ്റ കോവിഡ് കേസുകളും റിപോര്‍ട് ചെയ്തിരുന്നില്ലെന്നാണ് രാജ്യം അവകാശപ്പെട്ടിരുന്നത്.
കഴിഞ്ഞദിവസം ഉത്തരകൊറിയയില്‍ ആദ്യമായി കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കിം ജോങ് ഉന്‍ എത്തിയത് മാസ്‌ക് ധരിച്ച്. ഇതിന്റെ ചിത്രങ്ങളും വാര്‍ത്തകളും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ടു.
തലസ്ഥാനമായ പ്യോങ്യാങ്ങില്‍ പനി ബാധിച്ചവരില്‍ നിന്ന് ഞായറാഴ്ച ശേഖരിച്ച സാംപിളുകളുടെ പരിശോധനയിലാണ് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപോര്‍ട് ചെയ്തു.
സംഭവത്തിന് ശേഷം രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തൊഴില്‍ സ്ഥലങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. 26 ദശലക്ഷം ജനസംഖ്യയുള്ള ഉത്തര കൊറിയയില്‍ ഭൂരിഭാഗം ആളുകളും വാക്‌സിന്‍ ലഭിച്ചവരല്ല. രാജ്യത്തിന്റെ ആരോഗ്യമേഖല അവികസിതമായതിനാല്‍ കൂടുതല്‍ കേസുകള്‍ റിപോര്‍ട് ചെയ്താല്‍ സ്ഥിതി രൂക്ഷമായേക്കും.
Keywords: Kim Jong-un wears mask for 1st time after North Korea confirms Covid outbreak, New Delhi, News, COVID-19, Health, Health and Fitness, Hospital, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.