പക്ഷിപ്പനി; മൂന്നാം ദിവസവും പക്ഷികളെ നശിപ്പിക്കുന്നത് തുടരുന്നു, എല്ലാ പക്ഷികളെയും കൊന്ന് അധികൃതര്‍ അനാവശ്യമായി ഭീതി സൃഷ്ടിക്കുന്നുവെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 10.03.2020) പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍, വേങ്ങേരി പ്രദേശങ്ങളില്‍ രോഗവ്യാപനം തടയാനായി പക്ഷികളെ നശിപ്പിക്കുന്നത് മൂന്നാം ദിവസവും തുടരുന്നു. ഇതിനിടെ അധികൃതര്‍ ആവശ്യമില്ലാതെ ആശങ്ക സൃഷ്ടിക്കുകയാണെന്നും എല്ലാ പക്ഷികളെയും കൊല്ലേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് നടപടികള്‍ തടസപ്പെട്ടു.

കൊടിയത്തൂര്‍ പഞ്ചായത്തില്‍ തുടരുന്ന നടപടികള്‍ ചൊവ്വാഴ്ച്ച പൂര്‍ത്തിയാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് നിലവില്‍ പൊലീസ് സംരക്ഷണത്തോടെയാണ് നടപടികള്‍ പുരോഗമിക്കുന്നത്. അതിനിടെ കാരശ്ശേരി കാരമുറിയിലെ ജനവാസ കേന്ദ്രത്തില്‍ പത്തോളം വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തി. സുബുലുല്‍ ഹുദാ മദ്രസയുടെ മുന്‍പിലെ മരത്തില്‍ ഉണ്ടായിരുന്ന വവ്വാലുകള്‍ ആണ് ചത്തുവീണത്.

മാനന്തവാടി വെറ്റിനറി സര്‍ജന്‍ രജിതാ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. ഇവ ഭോപ്പാലിലെ ലാബിലേക്ക് അയക്കും. വവ്വാലുകളുടെ ശരീരാവശിഷ്ടങ്ങള്‍ ഒന്നര മീറ്റര്‍ ആഴത്തിലുള്ള കുഴിയെടുത്ത് സംസ്‌കരിച്ചു. സ്ഥലത്ത് അണുനശീകരണം നടത്തുകയും ചെയ്തു. പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂരിനടുത്ത പ്രദേശമാണ് കാരശ്ശേരി.

പക്ഷിപ്പനി; മൂന്നാം ദിവസവും പക്ഷികളെ നശിപ്പിക്കുന്നത് തുടരുന്നു, എല്ലാ പക്ഷികളെയും കൊന്ന് അധികൃതര്‍ അനാവശ്യമായി ഭീതി സൃഷ്ടിക്കുന്നുവെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം

Keywords:  News, Kerala, Kozhikode, Bird Flu, Protest, Health, Diseased, Precaution, Killing of Birds Affected of Bird Flu Continue for the Third Day
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia