കുവൈത്തിലേക്ക് പോകുന്നവരുടെ മെഡിക്കല്‍ പരിശോധനാ ഫീസ് ഖദാമത്ത് കുറച്ചു
Jun 29, 2015, 12:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 29/06/2015) കുവൈത്തിലേക്ക് പോകുന്നവരുടെ മെഡിക്കല്‍ പരിശോധനാ ഫീസ് മുംബൈയിലെ ഖദാമത്ത് ഏജന്‍സി കുറച്ചു. 24,000 രൂപയായിരുന്ന ഫീസാണ് ഒറ്റയടിക്ക് 16,000 രൂപയാക്കി കുറച്ചത്.
ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഖദാമത്ത് അമിത ഫീസ് ഈടാക്കുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു. ഇതാണ് ഫീസ് കുറക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് ഇതുസംബന്ധിച്ചുള്ള സര്‍ക്കുലര്‍ ഖദാമത്തിന്റെ എല്ലാ ഏജന്‍സികളിലുമെത്തിയത്.
കുവൈത്തിലേക്ക് പോകുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഖദാമത്ത് അമിത ഫീസ് ഈടാക്കുന്നുവെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയവും മഹാരാഷ്ട്ര ലീഗല്‍ മെട്രോളജി വകുപ്പും സംഭവത്തില്‍ ഇടപ്പെട്ടിരുന്നു. ലീഗല്‍ മെട്രോളജി വകുപ്പ് തിങ്കളാഴ്ച മഹാരാഷ്ട്രയിലെ ഖദാമത്ത് ഏജന്‍സിയില്‍ പരിശോധന നടത്താനിരിക്കെയാണ് ഫീസ് കുറച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ കമ്പനി പുറത്തിറക്കിയത്.
അതേസമയം മെഡിക്കല്‍ പരിശോധനയ്ക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 24,000 രൂപ ഫീസ് ഈടാക്കിയതിന് വ്യക്തമായ വിശദീകരണം നല്കാന് ഖദാമത്ത് തയ്യാറായിട്ടില്ല. 24,000 രൂപ ഫീസ് ഈടാക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു ഖദാമത്ത് ഇതുവരെ നല്‍കിയിരുന്ന വിശദീകരണം. അമിത ഫീസ് ഈടാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അധികമായി ഈടാക്കിയ തുക തിരിച്ചു നല്‍കുമോ എന്ന കാര്യത്തിലും ഇതുവരെ ഖദാമത്ത് വ്യക്തമായ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
കുവൈത്തില്‍ പോകുന്നതിനുള്ള മെഡിക്കല്‍ പരിശോധനക്ക് കേരളത്തില്‍ മാത്രമായി നേരത്തെ കുവൈത്ത് സര്‍ക്കാര്‍ അംഗീകരിച്ച മാനദണ്ഡങ്ങളോടെ 15 ഓളം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. പരമാവധി 3,600 രൂപയായിരുന്നു ഇവിടങ്ങളില്‍ ചെലവായിരുന്നത്. എന്നാല്‍ കുവൈത്ത് സര്‍ക്കാര്‍ ആരോഗ്യക്ഷമതാ പരിശോധന ഖദാമത്ത് ഏജന്‍സിയെ ഏല്‍പ്പിച്ചതോടെയാണ് തൊഴിലന്വേഷകരില്‍ നിന്നും കൂടുതല്‍ ഫീസ് ഈടാക്കാന്‍ തുടങ്ങിയത്.
ഖദാമത്തിന്റെ കൊച്ചി ഓഫീസ് അടച്ചുപൂട്ടുകയും ഏജന്‍സിയുടെ പ്രവര്‍ത്തനം മുബൈയിലേക്ക് മാറ്റുകയും ചെയ്തതതോടെ ആരോഗ്യക്ഷമതാ പരിശോധനയ്ക്കായി 24,000 രൂപ നല്‍കേണ്ട ഗതികേടിലായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍. അമിത ഫീസ് ഈടാക്കുന്നതിനെതിരെ കുവൈത്തിലെ ഇന്ത്യന്സമൂഹത്തിനിടയിലും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഖദാമത്ത് ഏജന്‍സിയെക്കുറിച്ചുള്ള പരാതികള്‍
അറിയിക്കാന്‍ മഹാരാഷ്ട്ര ലീഗല്‍ മെട്രോളജി വകുപ്പിന് കീഴില്‍ കണ്ട്രോള് റൂം തുറന്നിരുന്നു. മഹാരാഷ്ട്രാ സര്‍ക്കാരിന്റെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷനാണ് കണ്ട്രോള് റൂം തുറന്നത്. 22886666 എന്ന കണ്ട്രോള് റൂം നമ്പറിലാണ് പരാതികള്‍ അറിയിക്കേണ്ടത്.

Also Read:
കോഴിയങ്കക്കാര്ക്ക് പുതിയ താവളം: പെരിയയില്‍ പൊരിഞ്ഞ കോഴിയങ്കം; 3 മുളിയാര്‍ സ്വദേശികള്‍ പിടിയില്‍

Keywords: Khadamat agency slash Medical screening fees for Kuwait Visa, Mumbai, Report, Allegation, Maharashtra, Kochi, Health, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.