2021 വർഷത്തെ വിവിധ പുരസ്കാരങ്ങൾക്ക് കെ ജി എം ഒ എ അപേക്ഷ ക്ഷണിച്ചു
Nov 3, 2021, 16:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.11.2021) 2021 വർഷത്തെ കെ ജി എം ഒ എ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മികച്ച റിപോർടിംഗ് / ലേഖനം/ വിവരണം / ചർച (പ്രിൻ്റ് / ഇലക്ട്രോണിക് ) വിഭാഗത്തിൽ ഡോ. എം പി സത്യനാരായണൻ മെമോറിയൽ മാധ്യമ അവാർഡ് സമ്മാനിക്കും. 25000 രൂപ ക്യാഷ് അവാർഡും മെമന്റോയും ലഭിക്കും. 2021 ജനുവരി ഒന്ന് മുതൽ ഡിസംബർ 15 വരെയുള്ള പ്രസിദ്ധീകരണങ്ങളാണ് അവാർഡിന് പരിഗണിക്കുക. അപേഷകർ സ്ഥാപന മേധാവികളുടെ സാക്ഷ്യപത്രത്തോടൊപ്പം വിശദമായ കുറിപ്പും / സി ഡി യും സമർപിക്കണം.
ആരോഗ്യമേഖലയിൽ നടത്തിയ പ്രശംസനീയമായ സന്നദ്ധ പ്രവർത്തനത്തിന് വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് ഡോ. എസ് വി സതീഷ് കുമാർ മെമോറിയൽ അവാർഡ് സമ്മാനിക്കും. 10000 രൂപയും മെമൻ്റേയും ലഭിക്കും. നാമനിർദേശങ്ങൾ 2021 ഡിസംബർ 20 വൈകിട്ട് അഞ്ച് മണിക്ക് മുൻപായി ജനറൽ സെക്രടറി, കെ ജി എം ഒ എ ഹെഡ്ക്വാർടഴ്സ്, ജനറൽ ആശുപത്രി ജംഗ്ഷൻ, തിരുവനന്തപുരം - 695 035 എന്ന വിലാസത്തിൽ ലഭിക്കണം.
അവാർഡുകൾ 2022 ഫെബ്രുവരി 13 ന് പാലക്കാട് വച്ച് നടക്കുന്ന കെ ജി എം ഒ എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ വച്ച് വിതരണം ചെയ്യുമെന്ന് പ്രസിഡണ്ട് ഡോ. ജി എസ് വിജയകൃഷ്ണൻ, ജനറൽ സെക്രടറി ഡോ. ടി എൻ സുരേഷ് എന്നിവർ അറിയിച്ചു.
Keywords: Thiruvananthapuram, Kerala, News, Doctor, Hospital, Health, Award, KGMOA invited applications for various awards for the year 2021.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.