കോവിഡ് രോഗികള്‍ അനുദിനം വര്‍ധിക്കുന്നു; ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ല; പരിശോധനയ്ക്കടക്കം കൂടുതല്‍ ജീവനക്കാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യവുമായി കെ ജി എം ഒ എ തിരുവനന്തപുരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.07.2020) കോവിഡ് രോഗികള്‍ അനുദിനം വര്‍ധിക്കുന്നു, എന്നാല്‍ ഇവരെയെല്ലാം ചികിത്സിക്കാന്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. അതുകൊണ്ടുതന്നെ പരിശോധനയ്ക്കടക്കം കൂടുതല്‍ ജീവനക്കാരുടെ സേവനം ലഭ്യമാക്കണമെന്ന് കെ ജി എം ഒ എ തിരുവനന്തപുരം ആവശ്യപ്പെട്ടു.

കോവിഡ് രോഗം സംശയിക്കുന്നവര്‍ക്കുള്ള ഓപിയും സ്രവ പരിശോധനയും രോഗ ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രധാനമായും ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലാണ് നടക്കുന്നത്. ഇതിനു പുറമെ പതിവ് കോവിഡേതര രോഗങ്ങള്‍ക്കുള്ള ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതേ സ്ഥാപനങ്ങളിലൂടെയാണ് നടത്തുന്നത്. ഇവ ഒരുമിച്ചു കൊണ്ടുപോകാന്‍ അധിക ജീവനക്കാരുടെ ആവശ്യകതയുണ്ട്.

കോവിഡ് രോഗികള്‍ അനുദിനം വര്‍ധിക്കുന്നു; ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ല; പരിശോധനയ്ക്കടക്കം കൂടുതല്‍ ജീവനക്കാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യവുമായി കെ ജി എം ഒ എ തിരുവനന്തപുരം

ഇതിനു പുറമേ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും സംസ്ഥാനാതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകളിലും കോവിഡ് സ്‌ക്രീനിംഗ് നടത്തിവരുന്നുണ്ട്. ഇതിനും ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്.

കോവിഡ് പടര്‍ന്നുപിടിക്കുന്ന പ്രദേശങ്ങളില്‍ വിപുലമായ പരിശോധന നടത്തേണ്ടതായി വരുന്നുണ്ട്. തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളില്‍ ആന്റിജന്‍ പരിശോധനയടക്കം വിപുലമായ പരിശോധനാ സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ഇതും ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും തന്നെയാണ് നടത്തുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കൂടുതല്‍ മാനവശേഷി ആവശ്യമാണ്.

കോവിഡേതര ചികിത്സാകേന്ദ്രങ്ങളില്‍ ഉള്‍പെടെ ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യ ജീവനക്കാര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയാണ്. ഇതിനെ തുടര്‍ന്ന് മറ്റ് ആരോഗ്യജീവനക്കാര്‍ ക്വാറന്റൈനില്‍ പോകുവാനും ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടാനും ഇടവരുന്നു. ഇത് ഒഴിവാക്കാനായി ഡോക്ടര്‍മാര്‍ക്ക് ഉള്‍പെടെ രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ജീവനക്കാര്‍ക്കുംN95 മാസ്‌ക്കുകള്‍ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കണം. കൂടാതെ, എല്ലാ സ്ഥാപനങ്ങളിലും ലെയറിംഗ് സംവിധാനം ഏര്‍പ്പെടുത്തണം. അതിനും കൂടുതല്‍ ജീവനക്കാരെ നിയമിക്കണം.

രോഗബാധ വര്‍ധിക്കുന്നതിനനുസരിച്ച് പുതിയ ചികിത്സാകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും, മാനവ വിഭവ ശേഷിയുടെ കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ ഒന്നും കാണുന്നില്ല. ഒരു രോഗലക്ഷണവും ഇല്ലാത്തവരും ചെറിയ അസ്വസ്ഥതകള്‍ മാത്രമുള്ളവരുമായ രോഗികളെ പാര്‍പ്പിക്കാന്‍ ഓരോ പഞ്ചായത്തിലും സി എഫ് എല്‍ ടി സീകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇത്തരത്തില്‍ പുതുതായി സ്ഥാപിക്കുന്ന ഓരോ ചികിത്സാ കേന്ദ്രത്തിലും പുതുതായി ഡോക്ടര്‍മാര്‍ അടക്കം അധിക ജീവനക്കാരെ നിയമിച്ചില്ലെങ്കില്‍ കോവിഡ്രോഗീപരിചരണം അവതാളത്തിലാകും.

കോവിഡ് പ്രതിരോധത്തോടൊപ്പം കോവിഡേതര ചികിത്സയും പ്രതിരോധവും ലഭ്യമാക്കിയില്ലെങ്കില്‍ അത് വലിയ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തും. അതുകൊണ്ട് അതിനായി പ്രത്യേക സംവിധാനം ഒരുക്കുകയും അധിക ജീവനക്കാരെ നിയോഗിക്കുകയും വേണം.

മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ക്കായി ഡോക്ടര്‍മാര്‍ അടക്കം കൂടുതല്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊതുജനാരോഗ്യ രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട്. ഇതര മേഖലകളിലെ ഡോക്ടര്‍മാരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തണം.

ഡോക്ടര്‍മാരെ റിപ്പോര്‍ട്ടിംഗ്, വിവരശേഖരണം,തുടങ്ങിയ ക്ലറിക്കല്‍ ജോലികള്‍ക്കായി ഇതര ജീവനക്കാരെ കണ്ടെത്തി ഡോക്ടര്‍മാരെ പൂര്‍ണമായും രോഗീപരിചരണത്തിനായി വിനിയോഗിക്കണം. ഈ വിഷയങ്ങള്‍ വിവരിച്ച് മേലധികാരികള്‍ക്ക് കത്ത് നല്‍കിയിട്ടുള്ളതായി കെ ജി എം ഓ എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. വി സുനില്‍കുമാര്‍,സെക്രട്ടറി ഡോ അരുണ്‍ എ ജോണ്‍ എന്നിവര്‍ അറിയിച്ചു.

Keywords:  KGMOA demands more doctors to covid duties, Thiruvananthapuram, News, Health, Health & Fitness, Govt-Doctors, Treatment, Patient, Increased, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia