പുരുഷന്‍മാരിലെ പ്രോസ്‌റ്റേറ്റ് വീക്കം പരിഹരിക്കാന്‍ കീ ഹോള്‍ ശസ്ത്രക്രിയകളിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്ന് ഡോ. മുഹമ്മദ് സലീം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 26.11.2018) പുരുഷന്‍മാരിലെ പ്രോസ്‌റ്റേറ്റ് വീക്കം പരിഹരിക്കാന്‍ കീ ഹോള്‍ ശസ്ത്രക്രിയകളിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രമുഖ യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് സലീം.

പ്രായമാവുന്നതിനുസരിച്ചു പുരുഷന്മാരില്‍ കണ്ടുവരുന്ന പ്രോസ്‌റ്റേറ്റ് വീക്കത്തിനുള്ള പ്രതിരോധ നടപടികളും അത്യാധുനിക ചികിത്സകളും സംബന്ധിച്ചു യൂറോളജിക്കല്‍ അസോസിയേഷന്‍ ഓഫ് കേരള തൃശൂര്‍ കാസിനോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരുഷന്‍മാരിലെ പ്രോസ്‌റ്റേറ്റ് വീക്കം പരിഹരിക്കാന്‍ കീ ഹോള്‍ ശസ്ത്രക്രിയകളിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്ന് ഡോ. മുഹമ്മദ് സലീം

മംഗുളുരുവിലെ പ്രശസ്ത യൂറോളജിസ്റ്റായ ഡോ.മുഹമ്മദ് സലീം ഇതുസംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചു.

അമ്പത് വയസിന് മുകളില്‍ പ്രായമായ ഏകദേശം മുപ്പത് ശതമാനം പുരുഷന്മാര്‍ക്കും, എണ്‍പത് വയസ്സോടെ തൊണ്ണൂറ് ശതമാനം പേര്‍ക്കും പ്രോസ്‌റ്റേറ്റ് വീക്കം (ബി പി എച്ച്) ഉണ്ടാകുന്നു എന്നാണ് കണക്കുകള്‍.

മൂത്രാശയത്തിന് താഴെയായി മൂത്രനാളിക്ക് ചുറ്റുമായാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥി നില്‍ക്കുന്നത്.പ്രായമാകുമ്പോള്‍ ഗ്രന്ഥിക്ക് വീക്കം സംഭവിച്ച് ഇത് മൂത്ര നാളിയെ ഞെരുക്കി മൂത്രം പൂര്‍ണമായും ഒഴിഞ്ഞു പോവാത്ത അവസ്ഥയും അണുബാധയും ഉണ്ടാകുന്നു.

മൂത്ര തടസം, ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രമൊഴിക്കുമ്പോഴുള്ള വേദന എന്നിവ രോഗ ലക്ഷണങ്ങളാണ്. ഇവ അവഗണിക്കാതെ നേരത്തെ തന്നെ ചികിത്സ തേടണം. ജീവിത ശൈലിയില്‍ മാറ്റം വരുത്തുക, മരുന്ന്, കീറി മുറിക്കല്‍ ഇല്ലാത്ത ആധുനിക കീ ഹോള്‍ ശസ്ത്രക്രിയകള്‍ എന്നിവ വഴി പരിഹാരം തേടാന്‍ കഴിയുമെന്ന് ഡോ.മുഹമ്മദ് സലീം പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനും ഡോക്ടറുമായി നേരില്‍ ബന്ധപ്പെടാവുന്നതാണ്. 9483503528

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Keyhole surgeries to solve the prostate inflammation in men, Dr. Muhammed Salim, Thrissur, News, Health, Health & Fitness, hospital, Treatment, Conference, Kasaragod, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia