അബൂദബിയില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശിയായ അധ്യാപകന്‍ മരിച്ചു
May 24, 2020, 20:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 24.05.2020) അബൂദബിയില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശിയായ അധ്യാപകന്‍ മരിച്ചു. പാനൂര്‍ സ്വദേശിയും ഹിന്ദി അധ്യാപകനുമായ വി അനില്‍കുമാറാണ്(49) യുഎഇയില്‍ മരിച്ചത്. ഞായറാഴ്ച പുലര്‍ച്ച 3.30 നു അബൂദബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ വെച്ചായിരുന്നു അന്ത്യം.
അബൂദബി മുസഫ സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂള്‍ ഹിന്ദി അധ്യാപകനായ അനില്‍ കുമാര്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശിയാണ്. ഭാര്യ രജനി അതേ സ്‌കൂളിലെ അധ്യാപികയാണ്. അബൂദബി കേരള സോഷ്യല്‍ സെന്റര്‍ അംഗവും ശക്തി തിയറ്റേഴ്സ്റ്റിന്റെ സഹയാത്രികനുമാണ് അനില്‍. കലാസാംസ്‌കാരിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്. ഇദ്ദേഹത്തിന്റെ മക്കളായ നിരഞ്ജന(14), ശ്രീനിധി(9) എന്നിവര്‍ സണ്‍റൈസ് സ്‌കൂളില്‍എട്ടിലും രണ്ടിലും പഠിക്കുകയാണ്.
ഇതിനിടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന യുവാവും മരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ മാടായി സ്വദേശി റിബിന്‍ ബാബു (18) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ്സൂചന. മാടായി പഞ്ചായത്തിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് റിബിനെ പാര്‍പ്പിച്ചിരുന്നത്. പനിയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു മരണം. നേരത്തെ പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു. സ്രവ പരിശോധനയ്ക്കു ശേഷമായിരിക്കും മൃതദേഹം സംസ്‌ക്കാരത്തിന് വിട്ടുനല്‍കുകയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് സ്വദേശി ആമിന(53) യും മരിച്ചിരുന്നു. സംസ്ഥാനത്ത് ഇതോടെ കോവിഡ് മരണം അഞ്ചായി.
കാന്‍സര്‍ രോഗബാധിതയായിരുന്നു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഇവര്‍ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അപ്പോഴാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. പിന്നീട് സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് നാല് ദിവസം മുമ്പാണ് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Keywords: Keralite dies of COVID-19 in Abu dhabi, Kannur, News, Dead, Health, Health & Fitness, Teacher, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.