സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയം; പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് മുഖ്യമന്ത്രി
Oct 20, 2021, 20:28 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.10.2021) സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും കുറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സിറോ സര്‍വേയില്‍ 82 ശതമാനത്തിന് പ്രതിരോധ ശേഷി കണ്ടെത്തി. കുട്ടികളില്‍ ഇത് 40 ശതമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സിറോ സര്‍വേ ഫലത്തിന് ശേഷം രോഗം ബാധിച്ചവരുടെ എണ്ണവും വാക്സിന്‍ കണക്കും വിലയിരുത്തിയാല്‍ 85-90 ശതമാനം ആളുകള്‍ക്ക് രോഗപ്രതിരോധ ശേഷി ഉണ്ടായതായി അനുമാനിക്കാം. വീടുകള്‍ക്കകത്ത് രോഗവ്യാപനമുണ്ടാകാത തടയുന്നതില്‍ സംസ്ഥാനം വിജയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വാക്സിനേഷന്റെ കാര്യത്തിലും സംസ്ഥാനത്തിന് മികച്ച പുരോഗതിയുണ്ട്. സംസ്ഥാനത്ത് 2.51 കോടി ആളുകള്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ കുത്തിവെപ്പ് നടത്തി. ആകെ വാക്സിനെടുക്കേണ്ടതില്‍ 94.08ശതമാനവും ഒന്നാം ഡോസ് സ്വീകരിച്ചു. ബാക്കിയുള്ളവര്‍ വൈകാതെ ആദ്യ ഡോസ് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
46.05 ശതമാനം ആളുകളാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത്. കോവി ഷീല്‍ഡ് വാക്‌സിനെടുത്തവര്‍ 84 ദിവസത്തെ ഇടവേളയിലും കോവാക്‌സിന്‍ സ്വീകരിച്ചവര്‍ 28 ദിവസത്തെ ഇടവേളയിലും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. സംസ്ഥാനത്ത് ആകെ 3,75,45,497 കുത്തിവെപ്പുകളാണ് രണ്ട് ഡോസുകളും ചേര്‍ത്ത് നടത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് മഴക്കാലവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ കോവിഡ് വ്യാപനമുണ്ടാകാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Keywords: Kerala`s Covid situation under control says CM Pinarayi, Thiruvananthapuram, News, Health, Health and Fitness, Pinarayi Vijayan, Chief Minister, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

