വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്ക ലഭിക്കാന്‍ വൈകി; ബംഗളൂരുവില്‍ കോവിഡ് ബാധിതയായ മലയാളി വീട്ടമ്മ ആംബുലന്‍സില്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു: (www.kvartha.com 28.04.2021) വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്ക ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കോവിഡ് ബാധിതയായ മലയാളി വീട്ടമ്മ ആംബുലന്‍സില്‍ മരിച്ചു. തൃശൂര്‍ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂര്‍ സ്വദേശിനിയും ബംഗളൂരു മല്ലേഷ് പാളയയിലെ താമസക്കാരിയുമായ ശാന്ത ശ്രീധരന്‍ (69) ആണ് മരിച്ചത്. വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്ക ലഭിക്കാന്‍ വൈകി; ബംഗളൂരുവില്‍ കോവിഡ് ബാധിതയായ മലയാളി വീട്ടമ്മ ആംബുലന്‍സില്‍ മരിച്ചു
Aster mims 04/11/2022 കഗ്ഗദാസപുരയിലെ നഴ്സിങ് ഹോമിലായിരുന്നു ഇവരെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ഓക്സിജന്‍ തീരുമെന്നതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്തതിനാല്‍ ശാന്തയെ അഡ്മിറ്റ് ചെയ്യാന്‍ അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. കോവിഡ് പോസിറ്റീവായ മക്കള്‍ തന്നെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

കര്‍ണാടകയിലും ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. സ്ഥിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് സംസ്ഥാനത്ത് രണ്ടാഴ്ചത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.

Keywords:  Keralaite died in Bengaluru due to covid-19, Bangalore, News, Health, Health and Fitness, Ambulance, Dead, Malayalee, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia