സംസ്ഥാനത്ത് കോവിഡ് വാക്സിന് സ്റ്റോക് തീര്‍ന്നു; വാക്സിനേഷന് മുടങ്ങുമെന്ന് ആരോഗ്യമന്ത്രി
Jul 26, 2021, 20:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 26.07.2021) സംസ്ഥാനത്ത് കോവിഡ് വാക്സിന് സ്റ്റോക് തീര്‍ന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ഉള്‍പെടെയുള്ള പല ജില്ലകളിലും വാക്സിന് ഇല്ല. അതുകൊണ്ടുതന്നെ ചൊവ്വാഴ്ച മിക്ക ജില്ലകളിലും വാക്സിനേഷന് ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. അടുത്തമാസം 60 ലക്ഷം ഡോസ് വേണം. കൂടുതല്‍ വാക്സിനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ വാക്സിനേഷന് നിരക്ക് ഉയര്‍ന്നു തന്നെയാണുള്ളത്. ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഒന്നാം ഡോസ് നല്‍കിയതിലും രണ്ടാം ഡോസ് നല്‍കിയതിലും നമ്മള് ഉയര്‍ന്നു തന്നെയാണുള്ളത് എന്നും മന്ത്രി പറഞ്ഞു.
18-ാം തീയതിക്കുശേഷം സംസ്ഥാനത്തിനു കുറച്ച് അധികം വാക്സിന് ലഭിച്ചിരുന്നു. വാക്സിന് ലഭിക്കുന്നതിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു നല്കുന്നുണ്ടായിരുന്നു. ഈ ആഴ്ച വാക്സിന് കിട്ടിയതിന്റെ തോത് അനുസരിച്ച് നല്ല രീതിയില്‍ വാക്സിന് വിതരണം ചെയ്യാനായി എന്നും മന്ത്രി പറഞ്ഞു.
കേരളത്തിനുവേണ്ടി വാക്സിന് മേടിച്ചു തരാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വാക്സിന് ലഭ്യത സംബന്ധിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. വാക്സിന് തീര്‍ന്നു എന്നു പറയുന്നത് മാധ്യമങ്ങളുമായി ചേര്‍ന്നു നടത്തുന്ന കുപ്രചരണമാണെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
കേരളത്തില്‍ കോവിഡ് വരാത്തവരുടെ എണ്ണം 50 ശതമാനത്തിനു മുകളിലാണ്. കേരളത്തിന്റെ പ്രതിരോധ സംവിധാനം അത്ര ശക്തമാണെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. രോഗം പടര്‍ന്നുപിടിക്കാതിരിക്കാന്‍ വാക്സിനേഷന് മാത്രമാണ് ഏക പോംവഴിയെന്നും മന്ത്രി പറഞ്ഞു.
Keywords: Kerala witnesses severe shortage of vaccines; several districts have run out of vaccine stock, says Health Minister, Thiruvananthapuram, News, Health, Health and Fitness, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

