ഒന്നരവയസുകാരന്‍ അനിയന്‍ മുഹമ്മദ് തന്നെ പോലെ കിടപ്പിലാവരുതെന്ന അഫ്രയുടെ ആഗ്രഹത്തിനൊപ്പം നിന്ന് കേരളം; അതിവേഗം അകൗണ്ടിലെത്തിയത് 18 കോടി; കുഞ്ഞനിയന് ഇനി നടക്കാം
Jul 5, 2021, 18:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 05.07.2021) ഒന്നരവയസുകാരന്‍ അനിയന്‍ മുഹമ്മദ് തന്നെ പോലെ കിടപ്പിലാവരുതെന്ന അഫ്രയുടെ ആഗ്രഹത്തിനൊപ്പം നിന്ന് കേരളം. പേശികളെ ക്ഷയിപ്പിക്കുന്ന അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച ഒന്നരവയസുകാരന്‍ മുഹമ്മദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ സുമസുകള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ കണ്ടത് കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള ഫന്‍ഡ് റൈസിംഗ്.
കണ്ണൂര്‍ സ്വദേശിയായ റഫീഖിന്റേയും മറിയത്തിന്റേയും ഇളയമകനായ റഫീഖിനെ ബാധിച്ച അപൂര്‍വരോഗത്തിന്റെ ചികിത്സയ്ക്ക് ഒരു ഡോസിന് പതിനെട്ട് കോടി രൂപ വിലയുള്ള സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്. മൂത്തമകളായ 14കാരി അഫ്ര ഇതേ അസുഖം ബാധിച്ച് കിടപ്പിലായതോടെ മുഹമ്മദിനെയെങ്കിലും രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു റഫീഖ്. എന്നാല്‍ മുഴുവന്‍ സമ്പാദ്യവും വിറ്റൊഴിഞ്ഞാലും 18 കോടിയുടെ നൂറിലൊന്ന് പോലും ലഭിക്കാത്ത സ്ഥിതി.
ഈ ഘട്ടത്തിലാണ് മുഹമ്മദിന്റെ കഥ വാര്‍ത്തയായി വരുന്നത്. രണ്ടോ മൂന്നോ ചുവടുകള്‍ വയ്ക്കുമ്പോഴേക്കും വേദന കൊണ്ട് നിലവിളിക്കുന്ന മുഹമ്മദിനെ പിതാവ് ചോക്ലേറ്റ് നല്‍കി വാരിപ്പുണരുത് കണ്ടുനിന്നവരുടെ കണ്ണ് നനയ്ക്കും. തന്നെ പോലെ അനിയനും കിടന്നു പോകരുതെന്ന് നൊമ്പരത്തോടെ പറഞ്ഞ അഫ്ര എന്ന കുഞ്ഞുപെങ്ങളേയും കേരളം നെഞ്ചേറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
വാര്‍ത്ത വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ഫെഡറല്‍ ബാങ്ക് സൗത് ബസാറിലെ മറിയത്തിന്റെ അകൗണ്ടിലേക്ക് എത്തിയത് കോടികള്‍. പത്ത് രൂപ മുതല്‍ പതിനായിരം വരെ അയച്ച് ആളുകള്‍ ദൗത്യത്തിനൊപ്പം ചേര്‍ന്നു. വന്‍ തോതില്‍ ട്രാന്‍സാക്ഷന്‍ നടന്നതോടെ ഗൂഗിള്‍ പേ അകൗണ്ട് പലവട്ടം പ്രവര്‍ത്തനരഹിതമായി. തിങ്കളാഴ്ച രാവിലെയോടെ പതിനാല് കോടി രൂപ അകൗണ്ടിലെത്തിയെന്ന വാര്‍ത്ത പുറത്തു വിട്ടതിന് പിന്നാലെ ഫന്‍ഡ് റൈസിംഗ് അതിവേഗത്തിലെത്തി. ഒടുവില്‍ വൈകിട്ട് അഞ്ചരമണിയോടെ അകൗണ്ടില്‍ 18 കോടിയിലേറെ രൂപ എത്തിയതായി ഫെഡറല്‍ ബാങ്ക് അധികൃതര്‍ മുഹമ്മദിന്റേയും അഫ്രയുടേയും കുടുംബത്തെ അറിയിക്കുകയായിരുന്നു.
ശൂന്യതയില്‍ നിന്നും കോടികള്‍ അകൗണ്ടില്‍ എത്തിയ നന്മയുടെ മായാജാലത്തിന് മുന്നില്‍ അമ്പരന്ന് നില്‍ക്കുകയാണ് മുഹമ്മദിന്റെ പിതാവും മാതാവും സഹോദരിയും. കോവിഡും ലോക് ഡൗണും മൂലം ഭൂരിപക്ഷവും സാമ്പത്തിക ബുദ്ധിമുട്ടില്‍ നില്‍ക്കുന്ന ഈ കാലത്തും ഒരു കുഞ്ഞിന്റേയും ആ കുടുംബത്തിന്റേയും കണ്ണീരൊപ്പാന്‍ നിന്ന എല്ലാ മനുഷ്യര്‍ക്കും നന്ദി....

Keywords: Kerala with Afra's wish; 18 crore reached the account quickly, Kannur, News, Health, Health and Fitness, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.