വിദേശത്ത് പോകുന്നവര്‍ക്ക് നല്കുന്ന കോവിഡ് വാക്സിനേഷന് സെര്‍ടിഫികെറ്റില്‍ ബാച് നമ്പറും തിയതിയും കൂടി ചേര്‍ക്കും; ഞായറാഴ്ച മുതല്‍ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രി
Jun 19, 2021, 17:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.06.2021) വിദേശത്തു പോകുന്നവര്‍ക്ക് നല്കുന്ന കോവിഡ് വാക്സിനേഷന് സെര്‍ടിഫികെറ്റില്‍ ബാച് നമ്പറും തിയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങള്‍ വാക്സിനെടുത്ത തിയതിയും വാക്സിന്റെ ബാച് നമ്പരും കൂടി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും മന്ത്രി അറിയിച്ചു.
ഇതിനായി ഇ ഹെല്‍തിന്റെ പോര്‍ടെലില്‍ അപ്ഡേഷന് നടത്തിവരികയാണ്. അടുത്ത ദിവസം മുതല്‍ തന്നെ ബാച് നമ്പരും തിയതിയും ചേര്‍ത്ത പുതിയ സെര്‍ടിഫികെറ്റ് ലഭിച്ചു തുടങ്ങും. നേരത്തെ സെര്‍ടിഫികെറ്റ് എടുത്ത, ബാച് നമ്പരും തിയതിയും ആവശ്യമുള്ളവര്‍ക്ക് അവകൂടി ചേര്‍ത്ത് പുതിയ സെര്‍ടിഫികെറ്റ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
തിയതിയും ബാച് നമ്പരും കൂടി ആവശ്യമുള്ള നേരത്തെ സെര്‍ടിഫികെറ്റ് എടുത്തവര്‍ സംസ്ഥാന സര്‍കാരിന്റെ https:// covid19.kerala.gov.in/vaccine/ എന്ന പോര്‍ടെലില്‍ പ്രവേശിച്ച് ലഭിച്ച പഴയ സെര്‍ടിഫികെറ്റ് കാന്‍സല്‍ ചെയ്തു വേണം പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം, മുമ്പ് ബാച് നമ്പരും തിയതിയുമുള്ള കോവിന്‍ സെര്‍ടിഫികെറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് പോര്‍ടെലില്‍ അപ് ലോഡ് ചെയ്യണം.
കോവിന്‍ പോര്‍ടെലില്‍ നിന്നു സെര്‍ടിഫികെറ്റ് ലഭിക്കാത്തവര്‍ വാക്സിനെടുത്ത കേന്ദ്രത്തില്‍ നിന്നു ബാച് നമ്പറും തിയതിയും കൂടി എഴുതി വാങ്ങിയ സെര്‍ടിഫികെറ്റ് അപ് ലോഡ് ചെയ്യണം. അപേക്ഷകള്‍ പരിശോധിച്ച് തിയതിയും ബാച് നമ്പറുമുള്ള പുതിയ സെര്‍ടിഫികെറ്റ് നല്‍കും. അപേക്ഷിച്ചവര്‍ക്കു തന്നെ പിന്നീട് പോര്‍ടെലില്‍ നിന്നു സെര്‍ടിഫികെറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
വാക്സിനെടുത്ത് വിദേശത്ത് പോകുന്നവര്‍ക്ക് ഉടന്‍ തന്നെ സെര്‍ടിഫികെറ്റ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പോര്‍ടെലില്‍ വരുത്തിയിട്ടുണ്ട്. വാക്സിന് നല്കി കഴിയുമ്പോള്‍ വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, സെര്‍ടിഫികെറ്റ് നമ്പര്‍ അടങ്ങിയ എസ് എം എസ് ലഭിക്കും. ഉടന്‍ തന്നെ അവര്‍ക്ക് പോര്‍ടെലില്‍ നിന്നു സെര്‍ടിഫികെറ്റ് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു ദിശ 1056, 104 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords: Kerala will issue renewed Covid Vaccination Certificate for expats from Tomorrow, Thiruvananthapuram, News, Health, Health and Fitness, Health Minister, Website, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

