ബിബിസി ലേഖനത്തില്‍ ഇടംപിടിച്ച് കേരളത്തിലെ 'അനൗദ്യോഗിക കോവിഡ് മരണ പട്ടിക'; കോവിഡ് മരണങ്ങള്‍ കുറച്ചു കാണിക്കുകയാണെന്ന് ലേഖനം, ഔദ്യോഗിക കണക്കും അനൗദ്യോഗിക കണക്കും തമ്മില്‍ ആയിരത്തിലേറെ വ്യത്യാസമെന്നും വിമര്‍ശനം
Nov 21, 2020, 13:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 21.11.2020) കേരളത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുന്നൂവെന്ന വിമര്‍ശനവുമായി ബി ബി സിയില്‍ ലേഖനം. കേരളത്തിലെ ഔദ്യോഗിക മരണക്കണക്കും അനൗദ്യോഗിക മരണക്കണക്കും തമ്മില്‍ ആയിരത്തിലേറെ എണ്ണത്തിന്റെ വ്യത്യാസമുണ്ടെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. വ്യാഴാഴ്ച വരെ കേരളത്തില്‍ 3356 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നും എന്നാല്‍ സംസ്ഥാന ആരോഗ്യ വകുപ്പ് 1969 മരണങ്ങള്‍ മാത്രമേ ഔദ്യോഗികമായി കണക്കായിട്ടുള്ളൂവെന്നും ലേഖനം പറയുന്നു.
കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി അനൗദ്യോഗിക മരണങ്ങള്‍ പട്ടികപ്പെടുത്തിയ ഡോ അരുണ്‍ മാധവനെ ഉദ്ധരിച്ചാണ് ബി ബി സി റിപോര്‍ട്ട്.
കേരളം ആസൂത്രിതമായി കോവിഡ് മരണ സംഖ്യ മറച്ചു വയ്ക്കുകയാണെന്ന് ഡെല്‍ഹി ആസ്ഥാനമായുള്ള ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ഉമ്മന്‍ സി കുര്യനെ ഉദ്ധരിച്ച് ബി ബി സി റിപോര്‍ട്ട് ചെയ്യുന്നു. ശക്തമായ നിരീക്ഷണ സംവിധാനവും സര്‍ക്കാരിനെ ഉപദേശിക്കാന്‍ വിദഗ്ധരും കേരളത്തിലുണ്ടായിട്ടും മരണസംഖ്യ മറച്ചുവെച്ചെന്നും കുര്യന്‍ ആരോപിക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

