രോഗസ്ഥിരീകരണം കൂടിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചും കുറഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചും സംസ്ഥാന സര്‍കാര്‍; നിയന്ത്രണങ്ങളും ഇളവുകളും അറിയാം!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.07.2021) രോഗസ്ഥിരീകരണം കൂടിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചും കുറഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചും ലോക് ഡൗണ്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍കാര്‍. ടിപിആര്‍ പതിനഞ്ചിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തും.

രോഗസ്ഥിരീകരണം കൂടിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചും കുറഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചും സംസ്ഥാന സര്‍കാര്‍; നിയന്ത്രണങ്ങളും ഇളവുകളും അറിയാം!
Aster mims 04/11/2022
അഞ്ചില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായി പുനഃക്രമീകരിച്ചു. ടിപിആര്‍ അഞ്ചില്‍ താഴെയുള്ള സ്ഥലങ്ങളിലാണ് ഇനി മുതല്‍ സാധാരണനിലയിലുള്ള പ്രവര്‍ത്തനം.

നേരത്തെ ഇത് ആറായിരുന്നു. അഞ്ചുമുതല്‍ പത്തുവരെ സെമി ലോക് ഡൗണ്‍ നിയന്ത്രണങ്ങളായിരിക്കും. പത്തുമുതല്‍ പതിനഞ്ച് വരെ ലോക് ഡൗണ്‍. നേരത്തെ ഇത് യഥാക്രമം ആറുമുതല്‍ 12 വരെയും 12 മുതല്‍ 18 വരെയുമായിരുന്നു.

ഇന്‍ഡോര്‍ സ്റ്റേഡിയവും ജിംനേഷ്യവും തുറക്കും. ഒരേസമയം 20 പേര്‍ക്ക് പ്രവേശനം. എസി പ്രവര്‍ത്തിപ്പിക്കരുത്. വിനോദ സഞ്ചാര മേഖലകളില്‍ ഹോടെലുകളും ഹോം സ്റ്റേകളും തുറക്കാം. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ആര്‍ടിപിസിആര്‍ സെര്‍ടിഫികെറ്റ് ഉള്ളവര്‍ക്കും മാത്രമാകും പ്രവേശനം.

ടിപിആര്‍ പത്തുവരെയുള്ള പ്രദേശങ്ങളില്‍ പരമാവധി ഇളവുകള്‍ നല്‍കും. ഈ പ്രദേശങ്ങളില്‍ സര്‍കാര്‍ ഓഫിസുകളില്‍ മുഴുവന്‍ ജീവനക്കാരും എത്തണം. ഹോം ഡെലിവറി രാത്രി 9.30 വരെയാണ്. 10 മുതല്‍ 15 വരെ ടിപിആര്‍ ഉള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും. ടിപിആര്‍ 15ല്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപിള്‍ ലോക് ഡൗണ്‍ ഏര്‍പെടുത്താനുമാണു തീരുമാനം.

ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബിയിലും 10 മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലും ഉള്‍പെടുത്തി. 15ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ ഡിയില്‍ ആയിരിക്കും. ജൂലൈ ഏഴു മുതല്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം. എ, ബി വിഭാഗത്തില്‍ ഉള്‍പെടുന്ന പ്രദേശങ്ങളിലെ സര്‍കാര്‍ ഓഫിസുകള്‍ മുഴുവന്‍ ജീവനക്കാരെയും സിയിലെ സര്‍കാര്‍ ഓഫിസുകള്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍കൊള്ളിച്ച് പ്രവര്‍ത്തിക്കും.

എ വിഭാഗത്തില്‍ 82, ബിയില്‍ 415, സിയില്‍ 362, ഡിയില്‍ 175 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളാണ് ഒടുവില്‍ കണക്കാക്കിയ ടിപിആര്‍ പ്രകാരം ഉള്‍പെടുക. എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഹോടെലുകള്‍ എന്നിവയ്ക്കു ഹോം ഡെലിവറി, ടേക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് വിനോദസഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം.

കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാല്‍ മാത്രമെ മറ്റ് ഇളവുകളെ കുറിച്ച് ആലോചിക്കൂ. ആള്‍കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാവിഭാഗം പ്രദേശങ്ങളിലും ടെസ്റ്റിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. കാസര്‍കോട്ടെ ആദിവാസി മേഖലയിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ പ്രത്യേക ഇടപെടലിന് നിര്‍ദേശിച്ചു. താല്‍കാലിക ജീവനക്കാരെ ഈ ഘട്ടത്തില്‍ പിരിച്ചുവിടാന്‍ പാടില്ല എന്ന നിര്‍ദേശം എല്ലാവരും കര്‍ശനമായി പാലിക്കണം.

പ്രവാസികള്‍ക്കുള്ള വാക്‌സിനേഷന്‍ സെര്‍ടിഫികെറ്റില്‍ കേന്ദ്രസര്‍കാരിന്റെ മുദ്രയും ബാച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനം ഏര്‍പെടുത്തും. മെഡികല്‍ കോളജുകള്‍ തുറന്നിട്ടുണ്ട്. അവിടങ്ങളിലെ ഭക്ഷണശാലകളടക്കം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍ മെഡികല്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് പരിശോധനാ സംവിധാനം ഉറപ്പാക്കാനും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Keywords: Kerala to ease Covid lockdown relaxation in coming days, Thiruvananthapuram, News, Lockdown, Health, Health and Fitness, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia