കരുതല്‍ ശേഖരത്തില്‍ ഇനി അവശേഷിക്കുന്നത് 86 ടണ്‍ മാത്രം; മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്സിജന്‍ നല്‍കാനാകില്ലെന്ന് കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ച് കേരളം
May 10, 2021, 17:05 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 10.05.2021) കരുതല്‍ ശേഖരത്തില്‍ ഇനി അവശേഷിക്കുന്നത് 86 ടണ്‍ മാത്രം. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്സിജന്‍ നല്‍കാനാകില്ലെന്ന് കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ച് കേരളം. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി അവശേഷിക്കുന്നത് 86 ടണ്‍ മാത്രമാണെന്നുമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കിയത്.
219 ടണ്‍ ആണ് സംസ്ഥാനത്തിന്റെ പ്രതിദിന ഉത്പാദന ശേഷി. നേരത്തെ സമീപ സംസ്ഥാനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിന് കേരളം ഓക്‌സിജന്‍ നല്‍കി സഹായിച്ചിരുന്നു. പക്ഷേ കരുതല്‍ ശേഖരം തീരുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളെ സഹായിക്കാനാകുന്ന സ്ഥിതിയല്ല കേരളത്തിന്റേതെന്നും മുഖ്യമന്ത്രി കത്തിലൂടെ വിശദീകരിച്ചു. സംസ്ഥാനത്തെ മിക്ക ജില്ലകളും ഓക്സിജന്‍ ക്ഷാമത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. കാസര്‍കോട് സ്ഥിതി രൂക്ഷമാണ്. മറ്റു ജില്ലകളിലും സമാന സാഹചര്യം ഉണ്ടായേക്കാം. ഇത് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ പൂര്‍ണമായും സംസ്ഥാനത്തിന് തന്നെ ആവശ്യമാണെന്ന കാര്യം വ്യക്തമാക്കിയത്.
Keywords: Kerala stops supplying oxygen to other states, Thiruvananthapuram, News, Health, Health and Fitness, Letter, Chief Minister, Pinarayi vijayan, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
