ഒരു എസ്‌ഐക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാന പൊലീസ് ആസ്ഥാനം ബുധനാഴ്ചയും തുറക്കില്ല

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.08.2020) സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് ശമനമില്ല. പൊലീസ് ആസ്ഥാനത്തെ ഒരു എസ്‌ഐക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് പൊലീസ് ആസ്ഥാനം ബുധനാഴ്ചയും തുറക്കില്ല. എസ്‌ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം ഓഗസ്റ്റ് ഒന്നിനാണ് അടച്ചത്. രണ്ടുദിവസത്തേക്കായിരുന്നു അടച്ചതെങ്കിലും പിന്നീട് കോവിഡ് വ്യാപനം കണക്കിലെടുത്ത് തുറക്കുന്നത് നീട്ടുകയായിരുന്നു.
Aster_MIMS

അതിനിടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്ന ജോലി പൊലീസിനെ ഏല്‍പ്പിച്ചത് ന്യായീകരിക്കാന്‍ ആകില്ലെന്നും ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധയ്ക്ക് കാരണം സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാരിന് വന്ന വീഴ്ച്ചയാണെന്നും ഐഎംഎ ആരോപിച്ചു.

ഒരു എസ്‌ഐക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാന പൊലീസ് ആസ്ഥാനം ബുധനാഴ്ചയും തുറക്കില്ല

കോവിഡിന്റെ ആദ്യനാളുകളില്‍ കേരളത്തിന് ലഭിച്ച വിജയം കൈവിട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോള്‍. ആരോഗ്യ വിഷയത്തില്‍ അറിവ് ഉള്ളവരെയാവണം സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന ജോലി ഏല്‍പ്പിക്കേണ്ടത്.  സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം അടിയന്തരമായി കൂട്ടണം. ക്ലസ്റ്ററാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വീടുകള്‍ തോറും പരിശോധന നടത്തണം എന്നും പരിശോധനാ ഫലം കൃത്യമായി അറിയിക്കണം എന്നും ആവശ്യപ്പെട്ട ഐഎംഎ റിവേഴ്സ് ക്വാറന്റൈന്റെ ഭാഗമായി വയോജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും പറഞ്ഞു.

Keywords:  Kerala State Police Headquarters will not open Tomorrow,Thiruvananthapuram,News, Health, Health and Fitness, Protection, Police,Criticism,Allegation,Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia