സംസ്ഥാനത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു; കണ്ടെത്തിയത് യു കെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 12.12.2021) സംസ്ഥാനത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. യു കെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡെല്‍ഹിയിലും നടത്തിയ സാംപിള്‍ പരിശോധനയിലാണ് ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി അറിയിച്ചു.
Aster mims 04/11/2022

സംസ്ഥാനത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു; കണ്ടെത്തിയത് യു കെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്ക്

യു കെയില്‍ നിന്ന് അബൂദബിയില്‍ എത്തിയ ശേഷം എത്തിഹാദ് എയര്‍വെയ്സില്‍ ഡിസംബര്‍ ആറിനാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ നടത്തിയ ആദ്യ പരിശോധനയില്‍ കോവിഡ് ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് എട്ടാംതീയതി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇദ്ദേഹത്തോടൊപ്പം കൊച്ചിയിലെത്തിയ ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റിവായതായും മന്ത്രി അറിയിച്ചു. ഇവരെ ഐസൊലേഷനില്‍ നിരീക്ഷണത്തിലാക്കി.

രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. രോഗിയുമായി സമ്പര്‍കം പുലര്‍ത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരേയും വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിമാനത്തിലുണ്ടായിരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. വിമാനത്തില്‍ തൊട്ടടുത്ത സീറ്റുകളിലുണ്ടായിരുന്നവരെ ഹൈറിസ്‌ക് വിഭാഗത്തിലാണെന്ന് അറിയിച്ചിട്ടുണ്ട്.

ഇതോടെ രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 38 ആയി. ആന്ധ്രാപ്രദേശ് ചണ്ഡിഗഡ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവടങ്ങളില്‍ ഞായറാഴ്ച ഓരോ കേസുകള്‍ വീതം റിപോര്‍ട് ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 17 പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു.

Keywords:  Kerala Reports First Omicron Case; India's New Variant Tally Jumps to 38,  Kochi, News, COVID-19, Health, Health and Fitness, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia