ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കല്പറ്റ: (www.kvartha.com 11.08.2020) സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേര് കൂടി മരിച്ചു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ബിജു (69), മലപ്പുറം പുകയൂര്‍ സ്വദേശി കുട്ടി അപ്പു (72), മാനന്തവാടി ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കാരക്കാമല സ്വദേശി എറമ്പയില്‍ മൊയ്തു (59), കോവിഡ് പോസിറ്റീവായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എംഡി ദേവസി (75), കോവിഡ് ബാധിച്ചു മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി കുന്നപ്പള്ളി വെട്ടിക്കാളി വീട്ടില്‍ മൊയ്തുപ്പ (82) എന്നിവരാണ് മരിച്ചത്.
വൃക്കരോഗത്തിനു ചികിത്സ തേടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയപ്പോഴാണ് മൊയ്തുവിന് കോവിഡ് ബാധിച്ചതെന്നാണ് കരുതുന്നത്.
മരിച്ച ദേവസിയുടെ കോവിഡ് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ഐവി ലാബിലേക്കയച്ചു. ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ന്യൂമോണിയ ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 25നാണ് ദേവസിയെ കളമശേരി ഐസിയുവില്‍ ചികിത്സയ്ക്കെത്തിച്ചത്. പ്രമേഹവും രക്തസമ്മര്‍ദവും ഉയര്‍ന്ന നിലയിലായിരുന്നു.
കുന്നപ്പള്ളി വെട്ടിക്കാളി വീട്ടില്‍ മൊയ്തുപ്പ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ജൂലൈ 29ന് ഇദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ 30ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞദിവസം വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് സ്ഥിരീകരിച്ചു മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇരുവരും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായതെന്നാണു വിവരം.
അതിനിടെ തിരുവനന്തപുരത്ത് ആശങ്കയുയര്‍ത്തി സെന്‍ട്രല്‍ ജയിലിലെ തടവുകാരന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പ്രായമായ തടവുകാരെ പാര്‍പ്പിക്കുന്ന ഏഴാം ബ്ലോക്കിലെ 71 വയസുള്ള തടവുകാരനാണ് രോഗം ബാധിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് അറിയാത്തതിനാല്‍ ജയില്‍ അധികൃതര്‍ കടുത്ത ആശങ്കയിലാണ്. 1000 ഓളം തടവുകാരാണ് ജയിലില്‍ ഉള്ളത്. ബുധനാഴ്ച കൂടുതല്‍ പേരില്‍ കോവിഡ് പരിശോധന നടത്തും.
Keywords: Kerala reports 5 COVID-19 deaths,Kozhikode,News,Health,Health & Fitness,Hospital,Treatment,Dead,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

