സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അനില്‍ അംബാനിക്ക്; ഭരണകക്ഷികളില്‍ തന്നെ അതൃപ്തി; വിവാദത്തിന് സാധ്യത

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 07.05.2019) സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അനില്‍ അംബാനിക്ക് നല്‍കുന്നതില്‍ ഭരണകക്ഷികളില്‍ തന്നെ അതൃപ്തി. വരും ദിവസങ്ങളില്‍ വിഷയം വലിയ വിവാദമുണ്ടാക്കും എന്ന് റിപ്പോര്‍ട്ട്.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ പതിനൊന്ന് ലക്ഷത്തോളംപേര്‍ക്ക് സഹായകമാകുന്ന 'മെഡിസെപ്' എന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിയെ ഏല്‍പ്പിക്കുന്നത്. സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ച് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തതുകൊണ്ടാണ് റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് എന്ന കമ്പനിയെ ഏല്‍പ്പിക്കുന്നതെങ്കിലും വരുംദിവസങ്ങളില്‍ ഇത് വിവാദമായി മാറാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അനില്‍ അംബാനിക്ക്; ഭരണകക്ഷികളില്‍ തന്നെ അതൃപ്തി; വിവാദത്തിന് സാധ്യത

ജീവനക്കാരുടെ ഇന്‍ഷ്വറന്‍സ് പദ്ധതി റിലയന്‍സിന് നല്‍കുന്നതില്‍ സി.പി.എമ്മിലും ഒരുപക്ഷേ, ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. റിലയന്‍സ് വന്നതിനെക്കുറിച്ച് പരിശോധിക്കുമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണവും വിവാദമാകാനുള്ള സാധ്യത കാണുന്നു. പ്രതിപക്ഷ മുന്നണിയായ യു.ഡി.എഫ് ഇക്കാര്യത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് അനില്‍ അംബാനിയെ ഏല്‍പ്പിച്ചത് വഞ്ചനയാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. സ്വകാര്യ കുത്തക കമ്പനിയായ റിലയന്‍സിനെ ഏല്‍പ്പിച്ചതിലൂടെ ഇടതുസര്‍ക്കാര്‍ അതിന്റെ തനിനിറം വീണ്ടും പുറത്തുകാട്ടിയിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപാവരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണ് മെഡിസെപ്. പ്രതിമാസം 250 രൂപയാണ് ജീവനക്കാര്‍ പ്രീമിയമായി നല്‍കേണ്ടത്. പ്രതിവര്‍ഷം 300 കോടിയിലേറെ രൂപയാണ് ഇതുവഴി റിലയന്‍സിന് കിട്ടുക. പരിധിയില്ലാത്ത വിധത്തില്‍ ചികിത്സയ്ക്ക് റീം ഇംബേഴ്‌സ്മെന്റ് നല്‍കുന്ന പദ്ധതിയാണ് നിലവിലുള്ളത്.

പെന്‍ഷന്‍ പദ്ധതി റിലയന്‍സിനെ ഏല്‍പ്പിക്കുന്നതിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ രംഗത്തുവന്നപ്പോള്‍ ഭരണകക്ഷി അനുകൂല സംഘടനകള്‍ പ്രതികരിച്ചിട്ടില്ല. അതേസമയം കേന്ദ്രസര്‍ക്കാര്‍, റിലയന്‍സിനെയും അംബാനിയെയും സഹായിക്കുന്നു എന്ന ആരോപണം ഉയര്‍ത്തുമ്പോള്‍ കേരളത്തില്‍ ജീവനക്കാരുടെ ഇന്‍ഷ്വറന്‍സ് പദ്ധതി അംബാനിയെ ഏല്‍പ്പിക്കുന്നതില്‍ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകുമോ എന്ന കാര്യത്തില്‍ ഭരണകക്ഷികള്‍ക്കകത്തുതന്നെ ആശങ്ക ഉയരുന്നുണ്ടെന്നാണ് സൂചന.

നിലവിലെ റീ ഇംബേഴ്‌സ്മെന്റ് സ്‌കീം പ്രകാരം സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം ശരാശരി 220 കോടി രൂപയുടെ ചെലവാണ് വരുന്നത്. എന്നാല്‍, പുതിയ പദ്ധതിയില്‍ സര്‍ക്കാര്‍ പ്രീമിയം അടയ്‌ക്കേണ്ടതില്ല. സര്‍ക്കാര്‍ കൂടി പ്രീമിയം അടയ്ക്കുന്ന രീതിയില്‍ പദ്ധതി പുനരാവിഷ്‌കരിക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം.

പുതിയ പദ്ധതി തുടങ്ങുമ്പോഴും നിലവിലെ സ്‌കീം തുടരണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ധനകാര്യ വകുപ്പാണ് റീ ഇംബേഴ്‌സ്മെന്റ് പദ്ധതി കൈകാര്യം ചെയ്യുന്നത്. ഇത് ധനവകുപ്പില്‍ നിന്ന് മാറ്റി ആയുഷ്മാന്‍ പദ്ധതി കൈകാര്യം ചെയ്യുന്ന ചിയാക്കിനെ ഏല്‍പ്പിക്കാന്‍ നീക്കമുണ്ടെന്നും സൂചനയുണ്ട്.

അതേസമയം ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി റിലയന്‍സിനെ ഏല്‍പ്പിച്ചതില്‍ അപാകതയില്ലെന്നും നിലവിലുള്ള ഇന്‍ഷ്വറന്‍സ് റഗുലേഷന്‍സ് പ്രകാരം കുറഞ്ഞ തുക ക്വാട്ട് ചെയ്തവര്‍ക്കാണ് നല്‍കിയതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

പദ്ധതിയെക്കുറിച്ചുള്ള ഉത്തരവായിട്ടില്ലെന്നും സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ചാണ് നടപടിക്രമങ്ങള്‍ നടത്തിയതെന്നും മറ്റ് വിശദാംശങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല റിലയന്‍സ് വന്നതിനെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പദ്ധതി സംബന്ധിച്ച് ജീവനക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പദ്ധതിയെക്കുറിച്ചുള്ള തങ്ങളുടെ വിശദമായ അഭിപ്രായം സര്‍ക്കാരിനെ അറിയിക്കുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala Reliance to run State's health insurance scheme, Thiruvananthapuram, News, Politics, Health, Health & Fitness, Insurance, Report, Reliance, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia