രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു; ഗുരുതരാവസ്ഥയിലാകുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ കേരളം പ്ലാസ്മ ചികിത്സയിലേക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.06.2020) രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്ന സാഹചര്യത്തില്‍ ഗുരുതരാവസ്ഥയിലാകുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ കേരളം കാണ്‍വാലസന്റ് പ്ലാസ്മ ചികിത്സയിലേക്ക് നീങ്ങുന്നു. പ്ലാസ്മ ചികിത്സക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോക്കോളും സര്‍ക്കാര്‍ പുറത്തിറക്കി. അതി ഗുരുതരാവസ്ഥയിലുള്ളവരെ ചികിത്സിക്കാന്‍ വേണ്ടി രോഗം ഭേദമായ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍നിന്നാണ് പ്ലാസ്മ ശേഖരിക്കുക.

ശ്വാസോച്ഛ്വാസം മിനിറ്റില്‍ മുപ്പതോ അതില്‍ കൂടുതലോ ആകുമ്പോഴാണ് കൊവിഡ് രോഗിക്ക് പ്ലാസ്മ ചികിത്സ അനിവാര്യമാകുന്നത്. സാധാരണ ആരോഗ്യമുള്ളയാളില്‍ ഇത് 16-18 ആയിരിക്കും. വായുസഞ്ചാരമുള്ള മുറിയിലായിരിക്കെ ശരീരത്തിലെ ഓക്‌സിജന്‍ ലഭ്യത 93 ശതമാനമോ അതില്‍ താഴെയോ ആവുകയോ 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം 50 ശതമാനമാവുകയോ ചെയ്താല്‍ ഗുരുതരാസ്ഥയായി കണക്കാക്കി പ്ലാസ്മ ചികിത്സക്ക് പരിഗണിക്കും.

രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു; ഗുരുതരാവസ്ഥയിലാകുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ കേരളം പ്ലാസ്മ ചികിത്സയിലേക്ക്

ശ്വസനപ്രക്രിയ ഭാഗികമായി തടസ്സപ്പെടുംവിധമുള്ള രോഗാവസ്ഥ, അണുബാധ ശരീരമാസകലം വ്യാപിക്കുകയും രക്തസമ്മര്‍ദം അപകടകരമായ രീതിയില്‍ താഴുകയും ചെയ്യല്‍(സെപ്റ്റിക് ഷോക്ക്), ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകല്‍ എന്നിവയില്‍ ഏതെങ്കിലുമുണ്ടാകുന്ന സാഹചര്യം വന്നാല്‍ രോഗിയെ പ്ലാസ്മ ചികിത്സക്ക് വിധേയമാക്കാമെന്നാണ് പ്രോട്ടോക്കോളില്‍ വിശദീകരിക്കുന്നത്. രോഗിയില്‍ നിന്നോ രോഗിയുടെ ബന്ധുവില്‍നിന്നോ സമ്മതം വാങ്ങി 18 വയസ്സിന് മുകളിലുള്ളവരെ മാത്രമെ പ്ലാസ്മ ചികിത്സക്ക് വിധേയമാക്കൂ.

ആശുപത്രി മെഡിക്കല്‍ ബോര്‍ഡിന്റെയും എത്തിക്‌സ് കമ്മിറ്റിയുടെയുമടക്കം അനുമതിയോടെ മാത്രമേ ചികിത്സ നടത്താവൂവെന്നും പ്രോട്ടോക്കോളില്‍ പറയുന്നു. ദാതാവില്‍നിന്ന് 200 എം എല്‍ പ്ലാസ്മയാണ് ശേഖരിക്കുക. വീണ്ടും ആവശ്യം വരുകയും ദാതാവ് സമ്മതിക്കുകയും ചെയ്താല്‍ രണ്ടാഴ്ച ഇടവേളക്കുശേഷമേ ശേഖരിക്കാവൂ. ഒരാളില്‍നിന്ന് 500 എം.എല്ലില്‍ കൂടുതല്‍ ശേഖരിക്കാന്‍ പാടില്ല. ദാതാവിന്റെ ആരോഗ്യപരിശോധനക്കും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

പ്ലാസ്മ ദാതാവിന്റെ വയസ് 18 ന് മുകളില്‍ ആരയിരിക്കണം. പൊളിമറൈസ് ചെയിന്‍ റിയാന്‍ ടെസ്റ്റില്‍ (പി.സി.ആര്‍) കോവിഡ് സ്ഥിരീകരിക്കണം. സ്ത്രീയായാലും പുരുഷനായാലും ശരീരഭാരം 55 കിലോയില്‍ കൂടുതലാകണം. പ്ലാസ്മ നല്‍കുന്നതിന് 28 ദിവസം മുമെ്ബങ്കിലും ലക്ഷണങ്ങളില്‍നിന്ന് മുക്തമാകണം. 24 മണിക്കൂര്‍ ഇടവേളക്കിടയിലെ രണ്ട് പി സി ആര്‍ പരിശോധനകളില്‍ നെഗറ്റിവ് ഫലം ലഭിച്ചവര്‍ക്ക് ലക്ഷണങ്ങളില്‍നിന്ന് മുക്തമായി 14 ദിവസം കഴിഞ്ഞ് പ്ലാസ്മ നല്‍കാം.

Keywords:  News, Kerala, Thiruvananthapuram, Treatment, Health, COVID19, hospital, Health & Fitness, Death, Patient, Kerala Ready to Plasma Treatment
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia