കോണ്‍ഗ്രസ് നേതാവ് എ പി ഉസ്മാന് കൊവിഡ് പടര്‍ന്നത് പെരുമ്പാവൂരിലെ സുഹൃത്തില്‍ നിന്നാണെന്ന് സൂചന; നിരീക്ഷണത്തില്‍ കഴിയുന്നത് 416 പേര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com 29.03.2020) ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എ പി ഉസ്മാന് കൊവിഡ് പടര്‍ന്നത് പെരുമ്പാവൂരിലെ സുഹൃത്തില്‍ നിന്നാണെന്നു സൂചന. അതേസമയം വിദേശത്തു നിന്നെത്തിയവരുമായി ഉസ്മാന് ബന്ധമുണ്ടായിരുന്നോയെന്ന കാര്യത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. മാര്‍ച്ച് എട്ടിന് രാത്രി ഉസ്മാന്‍ പെരുമ്പാവൂരിലെ സുഹൃത്തിനൊപ്പമാണു താമസിച്ചതെന്ന് ജില്ലാ ഭരണകൂടത്തിനു ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ മാര്‍ച്ച് നാലിന് ഇയാള്‍ മുഴുവന്‍ സമയവും കൊച്ചി കടവന്ത്രയിലായിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഉസ്മാന്റെ സഞ്ചാരപഥം ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു എങ്കിലും അതില്‍, ഈ മാസം നാലിന് നേതാവ് എവിടെയായിരുന്നു എന്ന കാര്യത്തെ കുറിച്ചു സൂചിപ്പിച്ചിട്ടുണ്ടായിരുന്നില്ല. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണു വിവരങ്ങള്‍ ലഭ്യമായത്. തുടര്‍ന്ന് ഉസ്മാന്റെ സഞ്ചാരപഥം പുതുക്കി പ്രസിദ്ധീകരിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് എ പി ഉസ്മാന് കൊവിഡ് പടര്‍ന്നത് പെരുമ്പാവൂരിലെ സുഹൃത്തില്‍ നിന്നാണെന്ന് സൂചന; നിരീക്ഷണത്തില്‍ കഴിയുന്നത് 416 പേര്‍

ഇതോടെ രോഗിയുമായി അടുത്ത ബന്ധമുള്ള മുഴുവന്‍ ആളുകളോടും ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച മാത്രം 416 പേരെയാണു നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1925 ആയി. 79 പേരുടെ സ്രവം പരിശോധനക്കായി അയച്ചു. ഏകാധ്യാപകരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത ഇടുക്കി ജില്ലയിലെ രണ്ട് അധ്യാപികമാര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ഇവരും നിരീക്ഷണത്തിലാണ്.

അതിനിടെ ഇപ്പോള്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന നേതാവിന്റെ നില മെച്ചപ്പെട്ടു. സ്രവം വീണ്ടും പരിശോധനക്കായി എടുത്തു. തന്റെ പേര് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണം എന്നു നേതാവ് ഇടുക്കി കലക്ടറോട് അഭ്യര്‍ഥിച്ചിരുന്നു. ഇതേതുടര്‍ന്ന് അനവധി പേരാണ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും ഉപദേശങ്ങള്‍ തേടുകയും ചെയ്തത്.

സംസ്ഥാനത്തുടനീളം സഞ്ചരിച്ച രോഗിയുമായി ആയിരത്തിലേറെ പേരാണ് അടുത്തിടപഴകിയത്. അതിനിടെ, നേതാവിനെ സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ അധിക്ഷേപിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ചിലര്‍ ഇടുക്കി കലക്ടര്‍ക്കും, ജില്ലാ പൊലീസ് മേധാവിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കി.

Keywords:  Kerala politician with no foreign travel history gets COVID-19, Idukki, News, Trending, Patient, Politics, Congress, Leader, Health, Health & Fitness, Teachers, Thodupuzha, Hospital, Treatment, Kerala, News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia