സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ചു കൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പെടുത്തി പൊലീസ്; 112 എന്ന നമ്പറില്‍ വിളിച്ചാല്‍ വീട്ടുപടിക്കല്‍ ഉടനടി എത്തും; ചെയ്യേണ്ടത് ഇത്രമാത്രം
May 22, 2021, 17:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 22.05.2021) സംസ്ഥാനത്ത് ലോക് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ചു കൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പെടുത്തി പൊലീസ്. സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ലോക് നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്.
ലോക്ഡൗണിനെ തുടര്‍ന്ന് ജില്ല വിട്ടുള്ള യാത്രകള്‍ക്ക് നിയന്ത്രണം വന്നതിനെ തുടര്‍ന്നാണ് മരുന്ന് വിതരണത്തിന് പ്രത്യേക സൗകര്യമൊരുക്കിയത്. ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിക്കുന്നതിന് മാത്രമാണ് ഈ സംവിധാനമെന്നും സാധാരണ മരുന്നുകള്‍ ഈ മാര്‍ഗത്തിലൂടെ ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹനസൗകര്യം ഏര്‍പെടുത്തി. ഹൈവേ പട്രോള്‍ വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് മരുന്ന് എത്തിക്കുക. സംവിധാനത്തിന്റെ നടത്തിപ്പിന് ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അത്തല്ലൂരിയെ സംസ്ഥാനതല നോഡല്‍ ഓഫിസറായി നിയോഗിച്ചു.
ജില്ലയ്ക്ക് അകത്താണ് മരുന്നുകള്‍ എത്തിക്കേണ്ടതെങ്കില്‍ അവ ശേഖരിച്ച് ജനമൈത്രി പൊലീസ് വഴി നല്‍കേണ്ട ചുമതല അതത് ജില്ലാ പൊലീസ് മേധാവികള്‍ക്കാണ്. മരുന്നുകള്‍ മാറിപ്പോകാതിരിക്കാനും കൃത്യമായ മേല്‍വിലാസത്തില്‍ത്തന്നെ എത്തിച്ചുനല്‍കാനും അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ബെഹ്‌റ നിര്‍ദേശിച്ചു.
പൊലീസ് ആസ്ഥാനത്തെ ഹൈവേ അലര്‍ട് സെല്ലാണ് മരുന്നുകളുടെ നീക്കം നിരീക്ഷിക്കുന്നത്. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍ പൊലീസിനെ ബന്ധപ്പെടാം. രോഗിയുടെ പേരും വിലാസവും ഫോണ്‍ നമ്പരും സ്റ്റേഷന്റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്കറ്റ് പൊലീസ് ശേഖരിച്ചശേഷം നോഡല്‍ ഓഫിസറെ വിവരം അറിയിക്കും.
പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോള്‍ വാഹനങ്ങളിലോ മരുന്നുകള്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് എത്തിക്കാന്‍ ആവശ്യമായ നിര്‍ദേശം നോഡല്‍ ഓഫിസര്‍ നല്‍കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കൊച്ചിയിലെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനുകള്‍ എന്നിവ മരുന്ന് ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും ഈ കേന്ദ്രങ്ങളില്‍ മരുന്ന് എത്തിക്കുകയും ചെയ്യാം.
Keywords: Kerala Police to provide life saving medicines during lockdown, Thiruvananthapuram, News, Health, Health and Fitness, Patient, Police, Lockdown, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

