പൊലീസുകാര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനെതിരെ പ്രതിഷേധവുമായി കേരള പൊലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്
Aug 6, 2020, 13:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 06.08.2020) കൊറോണ മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാമ്പത്തികാനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇതേ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സ്വന്തം വീടും കുടുംബവും മറന്നുകൊണ്ട് രാവും പകലും എന്ന ഭേദമില്ലാതെ പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന പൊലീസുകാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനെതിരെ പ്രതിഷേധവുമായി കേരള പൊലീസ് പെന്‍ഷനേഴ്സ് അസോസിയേഷന് രംഗത്ത്.
പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിനിടയില്‍ ജോലിയുടെ ഭാഗമായി പലരില്‍ നിന്നും സമ്പര്‍ക്കം മൂലം നിരവധി പേര്‍ക്ക് രോഗം ബാധിച്ചിട്ടും അതെല്ലാം അവഗണിച്ചു കൊണ്ട് ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നിഷേധിച്ചത് നീതിക്ക് നിരക്കുന്നതല്ലെന്നും അസോസിയേഷന് കുറ്റപ്പെടുത്തി.
അതുകൊണ്ടുതന്നെ അടിയന്തിരമായി ആരോഗ്യപ്രവര്‍ത്തര്‍ക്ക് നല്കിയ ആനുകൂല്യങ്ങള്‍ കഷ്ടപ്പാടുകളും ദുരിതങ്ങളും വകവെക്കാതെ സാമൂഹ്യ പ്രതിബദ്ധത മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുന്ന പൊലീസ് സേനാംഗങ്ങള്‍ക്കും അനുവദിക്കണമെന്ന് കേരള പൊലീസ് പെന്‍ഷനേഴ്സ് അസോസിയേഷന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി
സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
പ്രസിഡന്റ് ആര് രാധാകൃഷ്ണന് നായര്‍, വൈസ് പ്രസിഡന്റ് എം പ്രഭാകരന് നായര്‍, എ എം ഇസ്മഈല്‍, വി ബാബുരാജ്, സെക്രട്ടറി പി വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ മറ്റു ഭാരവാഹികളും പങ്കെടുത്തു.
Keywords: Kerala Police Pensioners Association protests against denial of benefits only to policemen,Police,News,Thiruvananthapuram,Criticism,Health,Health & Fitness,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

