നമുക്കാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ഇവിടെ തന്നെ നിര്‍മിക്കും; സാധ്യതകളെ കുറിച്ച് ചര്‍ച്ച നടത്തി ആരോഗ്യ, വ്യവസായ വകുപ്പുകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 17.07.2021) നമുക്കാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും സംസ്ഥാനത്ത് തന്നെ നിര്‍മിക്കാനുള്ള സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്ത് ആരോഗ്യ, വ്യവസായ വകുപ്പുകള്‍. ഇതിനായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിന്‍സിപല്‍ സെക്രടെറിമാരും കെ എം എസ് സി എല്‍, കെ എസ് ഡി പി എല്‍ മാനേജിങ് ഡയറക്ടര്‍മാരും ചേര്‍ന്ന ഒരു കമിറ്റിയുണ്ടാക്കും. വ്യവസായ മന്ത്രി പി രാജീവ്, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
Aster mims 04/11/2022

നമുക്കാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ഇവിടെ തന്നെ നിര്‍മിക്കും; സാധ്യതകളെ കുറിച്ച് ചര്‍ച്ച നടത്തി ആരോഗ്യ, വ്യവസായ വകുപ്പുകള്‍

കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത മെഡികെല്‍ വിദഗ്ദര്‍ നേരത്തെ പ്രവചിച്ച സാഹചര്യത്തില്‍ അതിനെ ചെറുക്കാന്‍ ആവശ്യമായ ഗ്ലൗസ്, മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയ സുരക്ഷാ സാമഗ്രികളുടെയും മെഡികെല്‍ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിനാണ് ഇരു വകുപ്പുകളുടെയും സംയുക്ത യോഗം വിളിച്ചത്. രണ്ടാം തരംഗത്തില്‍ വേണ്ടത്ര മെഡികെ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്. ആരോഗ്യ മേഖലയ്ക്കാവശ്യമായ സുരക്ഷാ സാമഗ്രികളും മെഡികെല്‍ ഉപകരണങ്ങളും ആഭ്യന്തരമായി ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതു വലിയ നേട്ടമാകുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രമാണ് കേരളത്തില്‍ നിര്‍മിക്കുന്നത്. 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കെഎംഎസ്‌സിഎല്‍ വാങ്ങുന്നത്. കെഎസ്ഡിപിഎല്‍ വഴി കൂടുതല്‍ മരുന്നുകള്‍ ഉല്‍പാദിപ്പിക്കാനായാല്‍ ചെലവു കുറയ്ക്കാം. ആരോഗ്യ മേഖലയ്ക്ക് വലിയ ഗുണം ലഭിക്കുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

മറ്റു സംസ്ഥാനങ്ങളിലെ പല വ്യവസായ ശാലകളും കോവിഡ് കാരണം പൂട്ടിയതിനാല്‍ പല സുരക്ഷാ ഉപകരണങ്ങളുടെയും ലഭ്യതക്കുറവ് രണ്ടാം തരംഗത്തില്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യമേഖല ശക്തിപ്പെടുത്തി വരികയാണ്. ഇതോടൊപ്പം ആവശ്യമായ ഉപകരണങ്ങളും സുരക്ഷാ സാമഗ്രികളും മുന്‍കൂട്ടി ലഭ്യമാക്കണം. ഇതു കേരളത്തില്‍ നിന്നുതന്നെ ലഭ്യമാക്കിയാല്‍ ആഭ്യന്തര ഉല്‍പാദകര്‍ക്കും സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മരുന്ന് നിര്‍മാണത്തില്‍ വ്യവസായ വകുപ്പ് ഗൗരവമായി ചിന്തിക്കുന്ന സമയത്ത് ആരോഗ്യ വകുപ്പ് മുന്നോട്ട് വന്നതു സന്തോഷകരമായ കാര്യമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കോവിഡ് സുരക്ഷാ സാമഗ്രികള്‍കൊപ്പം സംസ്ഥാനത്തിനാവശ്യമായ മരുന്നുകള്‍ കൂടി ഉല്‍പാദിപ്പിക്കാന്‍ കഴിയുമോയെന്ന പഠനം വ്യവസായ വകുപ്പില്‍ നടക്കുകയാണ്. കെഎസ്ഡിപിഎല്‍ മരുന്ന് നിര്‍മാണത്തില്‍ നല്ല രീതിയില്‍ മുന്നേറുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മെഡികെല്‍ ഉപകരണങ്ങളുടെ ലഭ്യതയ്ക്കായി വ്യവസായ വകുപ്പ് മെഡികെല്‍ എക്യുപ്മെന്റ് ആന്‍ഡ് ഡിവൈസസ് പാര്‍ക്ക് തുടങ്ങാന്‍ പോവുകയാണ്. ഇതിലൂടെ ആവശ്യമായ മെഡികെല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കും. ഇതോടൊപ്പം ഗുണമേന്മയും ഉറപ്പ് വരുത്തും. ഇരു വകുപ്പുകളും എല്ലാ തലങ്ങളിലും സഹകരണം ഉറപ്പുവരുത്തുമെന്നും രാജീവ് പറഞ്ഞു.

Keywords:  Kerala planning to produce medicines, high level meeting at Thiruvananthapuram, Thiruvananthapuram, News, Health, Health and Fitness, Meeting, Minister, Kerala, Health Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia