മെഡികല്‍ പിജി വിദ്യാര്‍ഥികളുടെ സമരം: ചര്‍ചയിലെ ആവശ്യം നടപ്പിലാക്കി; ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.12.2021) സര്‍കാരിന് അനുഭാവപൂര്‍ണമായ സമീപനമാണുള്ളതെന്നും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരം മെഡികല്‍ പിജി വിദ്യാര്‍ഥികള്‍ അവസാനിപ്പിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 

ജനങ്ങള്‍ ദുരിതത്തിലാകാതിരിക്കാനാണ് പി ജി ഡോക്ടര്‍മാര്‍ ഉന്നയിച്ച് ആവശ്യങ്ങള്‍ നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി എന്‍ എ ജെ ആര്‍ മാരെ നിയമിച്ചു. മുമ്പും ഇപ്പോഴുമായി രണ്ട് തവണ അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍കാര്‍ ചര്‍ച ചെയ്ത് പരിഹരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
Aster mims 04/11/2022

മെഡികല്‍ പിജി വിദ്യാര്‍ഥികളുടെ സമരം: ചര്‍ചയിലെ ആവശ്യം നടപ്പിലാക്കി; ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

ആദ്യ സമരത്തിലെ ചര്‍ചയെ തുടര്‍ന്ന് ജയിച്ച എല്ലാവരേയും എസ് ആര്‍ ആയി നല്‍കി. പി എച് സി, എഫ് എച് സി, എഫ് എല്‍ ടി സി എന്നിവിടങ്ങളില്‍ നിയമിച്ച പിജി വിദ്യാര്‍ഥികളെ പൂര്‍ണമായും പിന്‍വലിച്ചു. കുഹാസിന്റെ റിസല്‍ട് വേഗത്തിലാക്കി ഹൗസ് സര്‍ജന്‍മാരെ നിയമിച്ചു. സ്റ്റൈപെന്‍ഡ് ഉയര്‍ത്തുന്നതിന് ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ സമരത്തില്‍ അവര്‍ പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഒന്നാം വര്‍ഷ പി ജി പ്രവേശനം നേരത്തെ നടത്തുക എന്നതാണ് ഒന്ന്. സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമാണത്. ഇക്കാര്യത്തില്‍ സര്‍കാരിന് ഇടപെടാന്‍ കഴിയില്ല. രണ്ടാമതായി അവര്‍ ഉന്നയിച്ച ആവശ്യം ജോലിഭാരം കുറയ്ക്കുക എന്നതാണ്.

ഇതിനായി ചരിത്രത്തിലാദ്യമായി എന്‍ എ ജെ ആര്‍മാരെ നിയമിച്ച് ഉത്തരവിട്ടു. സംസ്ഥാനത്തെ മെഡികല്‍ കോളജുകളില്‍ ഇവരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ഏഴ് മെഡികല്‍ കോളജുകളിലുമായി 373 എന്‍ എ ജെ ആര്‍ മാരെ നിയമിക്കുന്നതിനാണ് ഉത്തരവായതെന്നും മന്ത്രി അറിയിച്ചു.

ആറ്, ഏഴ് തീയതികളില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി ചര്‍ച നടത്തി. ആ ചര്‍ചയില്‍ പ്രതിനിധികള്‍ സംതൃപ്തരായിരുന്നു. അവര്‍ സമരം അവസാനിപ്പിക്കാനും തയാറായി. എന്നാല്‍ ഇപ്പോഴത്തെ സമരത്തിനായി നോടിസ് നല്‍കിയത് ആദ്യം വന്ന പ്രതിനിധികള്‍ ആയിരുന്നില്ല. അതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

പിജി ഡോക്ടര്‍മാരോട് ഹോസ്റ്റല്‍ ഒഴിയണമെന്ന് സര്‍കാര്‍ നിര്‍ദേശിച്ചിട്ടില്ല. ഇത് ശ്രദ്ധയില്‍പെട്ടയുടന്‍ പ്രിന്‍സിപല്‍മാരുമായി സംസാരിച്ചു. ഇത്തരം നടപടികള്‍ പാടില്ലെന്നും സര്‍കുലര്‍ പുറപ്പെടുവിച്ചെങ്കില്‍ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിരാലംബരും സാധാരണക്കാരുമാണ് മെഡികല്‍ കോളജ് ആശുപത്രികളിലെത്തുന്നത്. അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സര്‍കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അസി. പ്രൊഫസര്‍മാര്‍, അസോ. പ്രൊഫസര്‍മാര്‍ ഉള്‍പെടെയുള്ള ഡോക്ടര്‍മാരുടെ അധിക സേവനം അതത് മെഡിക്കല്‍ കോളജുകള്‍ ഉറപ്പ് വരുത്തുമെന്നും മന്ത്രി അറിയിച്ചു.

Keywords:  Kerala medicos' strike on, services in medical college hospitals hit, Thiruvananthapuram, News, Health, Health and Fitness, Health Minister, Medical College, Doctors Strike, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia