Warning | ശ്രദ്ധിക്കുക! ചികിത്സ തേടുമ്പോൾ രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാരെ മാത്രം സമീപിക്കുക; മുന്നറിയിപ്പുമായി മെഡിക്കൽ കൗൺസിൽ

 
Kerala Medical Council warning against unregistered medical practitioners
Kerala Medical Council warning against unregistered medical practitioners

Photo Credit: Instagram/ General Practitioners India

● രജിസ്ട്രേഷൻ ഇല്ലാത്ത ചികിത്സകർക്കെതിരെ നിയമനടപടികൾ 
● രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് എല്ലാത്തരം രോഗങ്ങൾക്കും ചികിത്സ നൽകാം.
● രജിസ്ട്രേഷൻ ഇല്ലാതെ ചികിത്സ നടത്തുന്നത് കുറ്റകരമായ പ്രവർത്തിയാണ്.

 

തിരുവനന്തപുരം: (KVARTHA) ചികിത്സ തേടുന്ന എല്ലാ രോഗികളും നിർബന്ധമായും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ് ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ രജിസ്റ്റർ ചെയ്തിട്ടുള്ള മെഡിക്കൽ പ്രാക്ടീഷണർമാരെ മാത്രമേ സമീപിക്കാവൂ എന്ന് അറിയിപ്പ്. മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഇല്ലാത്തവരിൽ നിന്നും ചികിത്സ സ്വീകരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇത്തരത്തിലുള്ള വ്യാജ ചികിത്സകരെക്കുറിച്ച് വിവരം ലഭിച്ചാൽ ഉടൻതന്നെ മെഡിക്കൽ കൗൺസിലിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

കേരളത്തിൽ രോഗികളെ പരിശോധിക്കുന്നതിനും, രോഗനിർണയം നടത്തുന്നതിനും, മരുന്നുകൾ നിർദ്ദേശിക്കുന്നതിനും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർക്ക് മാത്രമേ നിയമപരമായ അനുവാദമുള്ളൂ. കൗൺസിൽ രജിസ്‌ട്രേഷൻ ഇല്ലാതെ ചികിത്സ നടത്തുന്നത് 2021 ലെ കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട് പ്രകാരം കുറ്റകരമായ പ്രവർത്തിയാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

കേരളത്തിൽ അംഗീകരിച്ചിട്ടുള്ള ചികിത്സാ ശാസ്ത്രശാഖകളിൽ പ്രധാനമായും ഉൾപ്പെടുന്നത് മോഡേൺ മെഡിസിൻ, ഹോമിയോപ്പതി മെഡിസിൻ, ആയുർവേദം, സിദ്ധ, യുനാനി, പ്രകൃതി ചികിത്സ എന്നിവയാണ്. ഈ വിഭാഗങ്ങളിലെല്ലാം യോഗ്യത നേടിയ ഡോക്ടർമാർക്ക് മാത്രമേ ചികിത്സ നൽകാൻ അനുവാദമുള്ളൂ. നാഷണൽ മെഡിക്കൽ കമ്മീഷൻ, നാഷണൽ കമ്മീഷൻ ഓഫ് ഇൻഡ്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ കമ്മീഷൻ ഓഫ് ഹോമിയോപ്പതി മെഡിസിൻ, കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട് 2021 എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ചികിത്സാ അനുമതിയും രജിസ്‌ട്രേഷനും നൽകുന്നത്.

എല്ലാ ആയുർവേദ, യുനാനി, സിദ്ധ, ബിഎൻവൈഎസ് (ബാച്ചിലർ ഓഫ് നാച്ചുറോപ്പതിക് ആൻഡ് യോഗിക് സയൻസസ്) എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മെഡിക്കൽ പ്രാക്ടീഷണർമാർക്കും ചർമ്മ രോഗങ്ങൾ, സൗന്ദര്യ വർദ്ധക ചികിത്സകൾ ഉൾപ്പെടെ എല്ലാത്തരം രോഗങ്ങൾക്കും ചികിത്സ നൽകാനുള്ള പൂർണ അധികാരം ഉണ്ട്. നാഷണൽ കമ്മീഷൻ ഓഫ് ഇൻഡ്യൻ സിസ്റ്റം ഓഫ് മെഡിസിൻ റെഗുലേഷൻ 2023 ലെ റഗുലേഷൻ 18 ഇത് സംബന്ധിച്ച് വ്യക്തമായ ഉറപ്പ് നൽകുന്നുണ്ടെന്നും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ അറിയിച്ചു. 


ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Kerala Medical Council has issued a warning to the public against seeking treatment from unregistered medical practitioners. Legal action will be taken against those who violate the Kerala State Medical Practitioners Act 2021.

#KeralaHealth #MedicalCouncil #FakeDoctors #HealthWarning #Ayurveda #Homeopathy

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia