ഗോവയിലേക്ക് അടിയന്തരമായി 20000 ലിറ്റര്‍ ദ്രാവക ഓക്സിജന്‍ എത്തിച്ച് കേരളം; നന്ദി അറിയിച്ച് ഗോവന്‍ ആരോഗ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പനാജി: (www.kvartha.com 19.04.2021) കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത ഓക്സിജന്‍ ക്ഷാമം അനുഭവിക്കുന്ന ഗോവയ്ക്ക് അടിയന്തര സഹായവുമായി കേരളം. ഗോവയിലേക്ക് അടിയന്തരമായി 20000 ലിറ്റര്‍ ദ്രാവക ഓക്സിജനാണ് കേരളം എത്തിച്ചത്.

ഗോവയിലേക്ക് അടിയന്തരമായി 20000 ലിറ്റര്‍ ദ്രാവക ഓക്സിജന്‍ എത്തിച്ച് കേരളം; നന്ദി അറിയിച്ച് ഗോവന്‍ ആരോഗ്യമന്ത്രി


ഗോവന്‍ ആരോഗ്യമന്ത്രി വിശ്വജിത്ത് പ്രതാപ് സിംഗ് റാണെയാണ് കേരളം നല്‍കിയ സഹായം ട്വിറ്ററിലൂടെ അറിയിച്ചത്. ഗോവയിലെ കോവിഡ് രോഗികള്‍ക്ക് വേണ്ടി 20000 ലിറ്റര്‍ ദ്രാവക ഓക്സിജന്‍ എത്തിച്ചുനല്‍കി സഹായിച്ചതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിക്കുന്നെന്ന് പറഞ്ഞ വിശ്വജിത്ത് പ്രതാപ് സിംഗ് റാണെ നല്‍കിയ സഹായത്തിന് ഗോവയിലെ ജനങ്ങള്‍ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും പറഞ്ഞു.
Aster mims 04/11/2022

ഞായറാഴ്ച മാത്രം ഗോവയില്‍ 951 പുതിയ കേസുകളാണ് റിപോര്‍ട് ചെയ്തത്. നിലവില്‍ 7052 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്.

Keywords:  News, National, India, Goa, Health, Health and Fitness, Trending, COVID-19, Kerala is severely hit by Covid-19 yet helps Goa with 20,000 litres of oxygen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia