കൊറോണയെ നേരിടുന്നതില്‍ ലോകത്തിന് തന്നെ മാതൃകയായി കേരളം; തൊട്ടുപിന്നാലെയുള്ളത് കര്‍ണാടകവും
Apr 14, 2020, 16:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 14.04.2020) കൊറോണയെ നേരിടുന്നതില്‍ ലോകത്തിന് തന്നെ മാതൃകയായി കേരളം. നൂറിലേറെ കൊവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളുടെ രോഗമുക്തി നിരക്കില്‍ ബഹുദൂരം മുന്നിലാണ് നമ്മുടെ സംസ്ഥാനം. തൊട്ടുപിന്നാലെ കര്‍ണാടകവും ഉണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചതില്‍ പകുതിയിലേറെ പേരും (52.24%) രോഗമുക്തരായി കഴിഞ്ഞു. കര്‍ണാടകയില്‍ 24.57% പേരും രോഗമുക്തി നേടി.
കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അധികാരികള്‍ കേരളത്തെ പ്രശംസിച്ചുകൊണ്ട് എത്തിയിരുന്നു. പൊലീസുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഇങ്ങനെ കേരളത്തിന്റെ ആരോഗ്യരംഗം തികച്ചും കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് സുസജ്ജമാണ്.
മധ്യപ്രദേശില്‍ ഇതുവരെ 564പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടെ ആര്‍ക്കും രോഗം ഭേദമായിട്ടില്ല. ഡെല്‍ഹിയിലും രോഗമുക്തരായവരുടെ നിരക്ക് കുറവാണ് 2.34%. നൂറിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് മരണനിരക്ക് രാജസ്ഥാനിലും (0.37%) രണ്ടാമത് കേരളത്തിലുമാണ്. കേരളത്തില്‍ കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത് മൂന്നു പേര്‍ക്കാണ്. അതേസമയം, 19 പേര് രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ മൊത്തം 198 പേര് രോഗമുക്തരായിട്ടുണ്ട് .
Keywords: Kerala is an example for covid works, News, New Delhi, Health, Health & Fitness, Report, Doctor, Nurses, Karnataka, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.