ആരോഗ്യവകുപ്പിന് ഹോമിയോപതി അലര്‍ജി; കോവിഡ് ചികിത്സയും ഗവേഷണവും നടത്തേണ്ട
Jul 1, 2020, 18:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 01.07.2020) കോവിഡ് ചികിത്സയിലൂടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ലോകപ്രശംസ പിടിച്ചുപറ്റിയ കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഹോമിയോപതിയോട് ചിറ്റമ്മനയം സ്വീകരിക്കുന്നു. കേന്ദ്ര ആയൂഷ് മന്ത്രാലയം ഇത് സംബന്ധിച്ച് നിരവധി തവണ സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയിട്ടും അലോപ്പതിയല്ലാതെ മറ്റൊരു ചികിത്സയ്ക്കും ഗവേഷണത്തിനും തയ്യാറാകുന്നില്ല. സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യമേഖലകളിലായി ആിരക്കണക്കിന് ഹോമിയോ ഡോക്ടര്‍മാരാണുള്ളത്. എന്നിട്ടും കേരളം പുറംതിരിഞ്ഞ് നില്‍ക്കുന്നതിന്റെ കാര്യം വ്യക്തമല്ല.
വര്‍ഷങ്ങളായി ഹോമിയോ ചികിത്സ തേടുന്ന നിരവധി രോഗികള്‍ സംസ്ഥാനത്തുണ്ട്. ഹോമിയോ ചികിത്സ കോവിഡിന് അനുവദിച്ചാല്‍ അവര്‍ക്കെങ്കിലും ഉപകാരപ്രദമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആയൂഷ് മന്ത്രാലയം വര്‍ഷാവര്‍ഷം നല്ലൊരു തുക സംസ്ഥാന ഹോമിയോപതി മേഖലയ്ക്ക് അനുവദിക്കുന്നുണ്ട്. ആ തുക ഉപയോഗിച്ച് കോവിഡ് സംബന്ധിച്ച് ഗവേഷണം നടത്താന്‍ പോലും അനുവദിക്കുന്നില്ല. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് കോവിഡ് റിസര്‍ച്ച് ട്രയലിന് ഹോമിയോപതിയേയും ഉപയോഗിക്കണമെന്ന അംഗീകാരം നേടിയെടുത്തിട്ടുണ്ട്. പക്ഷെ, സംസ്ഥാന സര്‍ക്കാര്‍ അതിന് അനുമതി നല്‍കുന്നില്ല.
കോവിഡ് കാലം തുടങ്ങിയത് മുതല്‍ സംസ്ഥാനത്തെ ഹോമിയോപതി ഡോക്ടര്‍മാര്‍ക്ക് കഷ്ടകാലമാണ്. കോവിഡ് ചികിത്സ അനുവദിക്കാത്തതിന് പുറമേ മറ്റ് രോഗികളെയും ചികിത്സിക്കരുതെന്നാണ് നിര്‍ദ്ദേശം. ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ അത് പ്രശ്നമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റ് രോഗികളെ ചികിത്സിക്കുന്നതും തടഞ്ഞിരിക്കുന്നത്. പനി, ചുമ, തലവേദന, ശ്വാസംമുട്ടല്‍, തൊണ്ടയ്ക്ക് ഇന്‍ഫക്ഷന്‍ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ അലോപ്പതി ചികിത്സ തേടണമെന്നാണ് സംസ്ഥാന ആയൂഷ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ഈ ലക്ഷണങ്ങള്‍ ഉള്ള ആരെങ്കിലും എത്തിയാല്‍ അലോപ്പതി റഫര്‍ ചെയ്യണമെന്നും ഹോമിയോ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോവിഡിന് അലോപ്പതിയിലോ മറ്റേതെങ്കിലും വൈദ്യശാസ്ത്രത്തിലോ ഇതുവരെ മരുന്നോ, ഭേദപ്പെട്ട ചികിത്സാ പ്രോട്ടോക്കോളോ നിലവിലില്ല. എന്നിട്ടും അലോപ്പതി ചികിത്സമാത്രം കോവിഡിന് മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് പല ഡോക്ടര്‍മാരും പറയുന്നു. കോവിഡിന്റെ എല്ലാ ലക്ഷണങ്ങളും ചികിത്സിക്കാനുള്ള മരുന്ന് ഹോമിയോപതിയില്‍ ഉണ്ടുതാനുമെന്ന് സംസ്ഥാന ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ശെഫീഖ് മസാനി പറഞ്ഞു. ആയൂഷ് സെക്രട്ടറി അലോപ്പതി ഡോക്ടറാണ്. അദ്ദേഹത്തെ മാറ്റണമെന്നും ശെഫീഖ് ആവശ്യപ്പെട്ടു.
Keywords: Kerala, News, Treatment, Researchers, COVID-19, Corona, Virus, State, Government, Health, Department, Allopathy, Homeopathy, Kerala Health Department didn't allow Homeopathy for COVID researches.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
