സ്വകാര്യ ആശുപത്രികളിലേക്ക് വാക്‌സിന്‍ വാങ്ങാന്‍ 126 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.08.2021) സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേക്ക് വേണ്ടി വാക്‌സിന്‍ വാങ്ങാന്‍ സര്‍കാര്‍ 126 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് 126 കോടി രൂപ അനുവദിച്ചത്.

സ്വകാര്യ ആശുപത്രികളിലേക്ക് വാക്‌സിന്‍ വാങ്ങാന്‍ 126 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍കാര്‍

കേരള മെഡികെല്‍ സര്‍വീസ് കോര്‍പറേഷനാണ് സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി വാക്‌സിന്‍ സംഭരിച്ച് വിതരണം ചെയ്യുക. സ്വകാര്യ ആശുപത്രികളില്‍ നിന്ന് തത്യുല്യമായ തുക പിന്നീട് വാക്‌സിന്‍ വിതരണത്തിന് ശേഷം ശേഖരിച്ച് ഫന്‍ഡിലേക്ക് തിരിച്ചടയ്‌ക്കേണ്ട ചുമതലയും മെഡികെല്‍ സര്‍വീസ് കോര്‍പറേഷനാണ്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 20 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനാണ് ഈ തുക അനുവദിക്കുക. കേരള മെഡികെല്‍ സര്‍വീസ് കോര്‍പറേഷന്‍ 10 ലക്ഷം ഡോസ് വീതം രണ്ട് തവണയായി വാക്‌സിന്‍ സംഭരിക്കും. സ്വകാര്യ ആശുപത്രികളിലേക്ക് വാക്‌സിന്‍ നല്‍കുന്ന നടപടിക്ക് സംസ്ഥാന ഹെല്‍ത് ഏജന്‍സിയും കോര്‍പറേഷനൊപ്പം സഹകരിക്കണമെന്നും പ്രിന്‍സിപല്‍ സെക്രടെറി ഇറക്കിയ ഉത്തരവില്‍ പറയുന്നു.

സംസ്ഥാന ഹെല്‍ത് ഏജന്‍സി സ്വകാര്യ ആശുപത്രികളുമായി നടത്തിയ ചര്‍ച്ചകളില്‍ 18.18 ലക്ഷം ഡോസ് വാക്‌സിന്റെ ആവശ്യകത ആശുപത്രികള്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തീരുമാനം. വാക്‌സിന്‍ സംഭരണത്തിനായി വരുന്ന ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കണ്ടെത്താനാണ് തീരുമാനം.

Keywords:  Kerala govt to procure vaccines for private hospitals, Rs 126 crore allotted, Thiruvananthapuram, News, Health, Health and Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia