മദ്യപാനാസക്തി കാണിക്കുന്നവരെ ചികിത്സിക്കാനായി പയ്യന്നൂരിൽ ലഹരിവിമോചന കേന്ദ്രം തുറന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com 28.03.2020) ബിവറേജസ് അടച്ചതോടെ മദ്യപാനാസക്തി കാണിക്കുന്നവരെ രക്ഷിക്കാനായി ജില്ലയിൽ സർക്കാർ സംവിധാനങ്ങളില്ലെന്ന വിമർശനത്തിന് പരിഹാരമാകുന്നു. വിമുക്തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ല​ഹ​രി​വി​മോ​ച​നകേ​ന്ദ്രം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.

ബി​വ​റേ​ജ് ഔ​ട്ട്‌ലറ്റു​ക​ളും ബാ​റു​ക​ളും അ​ട​ച്ചു​പൂ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​മു​ക്തി സെ​ന്‍റ​ര്‍ പെ​ട്ടെ​ന്നു പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. മ​ദ്യ​ത്തി​ന് അ​ടി​മ​ക​ളാ​യ​വ​ര്‍ മ​ദ്യം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും അ​ക്ര​മാ​സ​ക്ത​രാ​കാ​നും തു​ട​ങ്ങി​യ​താ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടി​യാ​ണ് വി​മു​ക്തി സെ​ന്‍റ​ര്‍ തു​ട​ങ്ങി​യ​ത്.
മദ്യപാനാസക്തി കാണിക്കുന്നവരെ ചികിത്സിക്കാനായി പയ്യന്നൂരിൽ ലഹരിവിമോചന കേന്ദ്രം തുറന്നു

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ഏ​ക ല​ഹ​രി​വി​മോ​ച​ന ചി​കി​ത്സാ​കേ​ന്ദ്ര​മാ​ണി​ത്. പ​ത്തു​പേ​രെ ഒ​രേ​സ​മ​യം കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് ഇ​ത് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മ​ദ്യ​ത്തി​നൊ​പ്പം മ​യ​ക്കു​മ​രു​ന്നു​ക​ളി​ല്‍​ നി​ന്ന് മോ​ച​നം നേ​ടാ​നു​ള്ള ചി​കി​ത്സാ ​സൗ​ക​ര്യ​ങ്ങ​ളും വി​മു​ക്തി​യി​ലു​ണ്ട്.

ഒ​രു ഡോ​ക്ട​ര്‍, മൂ​ന്ന് ന​ഴ്സു​മാ​ര്‍, ര​ണ്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍, ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രാ​ണ് വി​മു​ക്തി​യി​ലു​ള്ള​ത്. ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

Keywords:  Kerala govt to open de-addiction centre  in Payyanur, Kannur, News, hospital, Treatment, Patient, Health, Health & Fitness, Report, Inauguration, Doctor, Nurse, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia