പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍കാര്‍ അവസാനിപ്പിച്ചു
Apr 11, 2022, 18:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11.04.2022) പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍കാര്‍ അവസാനിപ്പിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്തത് മുതല്‍ രണ്ടുവര്ത്തിലേറെയായി സര്‍കാര്‍ തുടര്‍ന്നുവന്നിരുന്ന പതിവാണ് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.
പുതിയ കേസുകള്‍, സാമ്പിള്‍ പരിശോധിച്ചത്, രോഗമുക്തി നേടിയവര്‍, ചികിത്സയില്‍ കഴിയുന്നവര്‍, കോവിഡ് മരണം, ഇതുവരെ മരിച്ചവരുടെ എണ്ണം, ജില്ല തിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങളാണ് എല്ലാ ദിവസവും സര്‍കാര്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഞായറാഴ്ചത്തെ കണക്ക് പ്രകാരം 223 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട് ചെയ്തിരുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (TPR) 2.08 ശതമാനം ആയിരുന്നു. ടി പി ആര് അഞ്ചില്‍ താഴെയെത്തുന്നത് സുരക്ഷിത സാഹചര്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുമ്പ് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ചത്തെ കണക്ക് പ്രകാരം 2211 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
ഒരു സമയത്ത് ഇത് രണ്ട് ലക്ഷം വരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണമൊന്നും റിപോര്‍ട് ചെയ്യപ്പെട്ടിരുന്നില്ല. സംസ്ഥാനത്ത് ഇതുവരെ 68,365 പേര് കോവിഡ് ബാധിച്ച് മരിച്ചതായാണ് കണക്ക്.
Keywords: Kerala government stopped publishing daily Covid data, Thiruvananthapuram, News, Health, Health and Fitness, COVID-19, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

