കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍കാര്‍; ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും സിനിമാ തിയേറ്ററില്‍ പ്രവേശിക്കാം; വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍വരെ, അടച്ചിട്ട ഹാളാണെങ്കില്‍ 100 പേര്‍ മാത്രം; മറ്റ് നിബന്ധനകള്‍ അറിയാം!

 


തിരുവനന്തപുരം: (www.kvartha.com 02.11.2021) കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍കാര്‍. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും സിനിമാ തിയേറ്ററില്‍ പ്രവേശിക്കാം. നിലവില്‍ രണ്ടു ഡോസ് എടുത്തവര്‍കാണു പ്രവേശനാനുമതി. വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍വരെ പങ്കെടുക്കാം.

അടച്ചിട്ട ഹാളാണെങ്കില്‍ 100 പേര്‍ മാത്രം, തുറന്ന സ്ഥലമാണെങ്കില്‍ 200 പേരും. അമ്പത് പേര്‍ക്ക് മാത്രമാണ് നിലവില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേക കരുതല്‍ നല്‍കാനും ബുധനാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍കാര്‍; ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും സിനിമാ തിയേറ്ററില്‍ പ്രവേശിക്കാം; വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍വരെ, അടച്ചിട്ട ഹാളാണെങ്കില്‍ 100 പേര്‍ മാത്രം; മറ്റ് നിബന്ധനകള്‍ അറിയാം!

കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സിനിമാപ്രശ്നങ്ങള്‍ ചര്‍ചചെയ്യാനുള്ള മന്ത്രിതല യോഗത്തില്‍ ഉയര്‍ന്ന പ്രധാനപ്പെട്ട ആവശ്യം തിയേറ്ററുകളില്‍ പ്രവേശിക്കാന്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തിരിക്കണമെന്ന നിബന്ധന മാറ്റണമെന്നാണ്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. വിവാഹത്തിലും മരണാനന്തര ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്ന ആളുകളുടെ പരമാവധി എണ്ണം വര്‍ധിപ്പിച്ചതാണ് മറ്റൊരു സുപ്രധാന തീരുമാനം.

Keywords:  Kerala Government announced more Covid relaxation, Thiruvananthapuram, News, Health, Health and Fitness, Marriage, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia