വൃത്തിയില്ലെങ്കിൽ പൂട്ടും; സംസ്ഥാന വ്യാപക പരിശോധന തുടരും; 82 ഹോട്ടലുകൾക്ക് താഴിട്ടു


● 188 സാമ്പിളുകൾ ഗുണനിലവാര പരിശോധനയ്ക്ക് അയച്ചു.
● 264 സ്ഥാപനങ്ങൾക്ക് പിഴ നോട്ടീസ് നൽകി.
● 249 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി.
● 23 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെൻ്റ് നോട്ടീസ് നൽകി.
● പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രി വീണാ ജോർജ്.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വഴിയോരക്കടകൾ എന്നിവിടങ്ങളിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മെയ് 19, 20 തീയതികളിൽ വൈകീട്ട് നാല് മുതൽ എട്ട് വരെയായിരുന്നു ഈ പരിശോധനകൾ നടന്നത്. ഓരോ ജില്ലയിലും രണ്ട് ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ ഉൾപ്പെടുന്ന പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
നടത്തിയത് 1648 പരിശോധനകൾ; നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ്
ആകെ 1648 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. വിശദമായ പരിശോധനകൾക്കായി 188 സാമ്പിളുകൾ ശേഖരിച്ച് ലാബുകളിലേക്ക് അയച്ചു. മറ്റ് അപാകതകൾ കണ്ടെത്തിയ 264 സ്ഥാപനങ്ങൾക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നൽകി. 249 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകളും 23 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെൻ്റ് നോട്ടീസുകളും നൽകിയിട്ടുണ്ട്. നിയമപരമായ ലൈസൻസില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായും പ്രവർത്തിച്ച 82 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.
കർശന പരിശോധന മാനദണ്ഡങ്ങൾ; നിയമനടപടികൾ തുടരും
സ്ഥാപനങ്ങളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം, കീടനിയന്ത്രണത്തിനുള്ള നടപടികൾ എന്നിവ കർശന പരിശോധനയ്ക്ക് വിധേയമാക്കി. വീഴ്ചകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ എഫ്.എസ്.എസ്. ആക്ട് 2006, റൂൾസ് 2011 എന്നിവയിലെ വ്യവസ്ഥകൾക്ക് വിധേയമായി അടിയന്തിര തുടർനടപടികൾ സ്വീകരിക്കുന്നതാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക!
Article Summary: Kerala's Food Safety Department closed 82 hotels for unhygienic practices, following statewide inspections. Over 1600 establishments were checked.
#FoodSafety #Kerala #HotelClosures #Hygiene #PublicHealth #Inspections 10. News Categories: Local, News, Top-Headline, Health, Kerala