ലോക്ഡൗണില്‍ കാരണമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടി തുടങ്ങി; സംസ്ഥാനത്ത് പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം ആദ്യ അറസ്റ്റ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 02.04.2020) പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മുന്‍കരുതല്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി തുടങ്ങി. ലോക്ഡൗണ്‍ കാലത്ത് കാരണമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ സംസ്ഥാന പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നടപടി. എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സിന്റെ (പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം) അടിസ്ഥാനത്തില്‍ കാലടി മറ്റൂര്‍ സ്വദേശിയായ സോജനെ എറണാകുളം റൂറല്‍ പൊലീസ് അറസ്റ്റുചെയ്തു.

ലോക്ഡൗണില്‍ കാരണമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടി തുടങ്ങി; സംസ്ഥാനത്ത് പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം ആദ്യ അറസ്റ്റ്

പൊലീസിന്റെ ഡ്രോണ്‍ പരിശോധനയില്‍ സോജനടക്കം കുറച്ചുപേര്‍ പുറത്തിറങ്ങിയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. മാത്രമല്ല സോജന്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റു ചെയ്തത്.

Keywords:  News, Kerala, Kochi, Police, Arrest, Lockdown, Government, Health, Kerala First Arrest Epidermal Diseases Ordinance
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia