ആയുർവേദ കേന്ദ്രമായിട്ട് പോലും ആയുർവേദ മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നതിൽ കേരളം വളരെ പിന്നിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com 04.02.2017) ആയുർവേദ മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നതിലും വിദേശത്തേക്ക് കയറ്റിയയക്കുന്നതിലും കേരളം വളരെ പിന്നിലെന്ന്  ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ.

'ഗവേഷണ പഠന സ്ഥാപനങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. കാര്യമായ പഠനങ്ങളൊന്നും നടക്കുന്നില്ല. കേരളം ഒരു ആയുർവേദ മരുന്ന് കേന്ദ്രമായിട്ട് പോലും ഇങ്ങനെ സംഭവിക്കുന്നത് ദുഖകരമാണ് '.കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് .
 ആയുർവേദ കേന്ദ്രമായിട്ട് പോലും  ആയുർവേദ മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നതിൽ കേരളം വളരെ പിന്നിൽ

ആയുർവേദ ചികിത്സക്ക് വളരെ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. അത് കൊണ്ട് തന്നെ മരുന്നുകൾ ഉൽപാദിപ്പിക്കുന്നത് ഒരിക്കലും നഷ്ടമാകില്ല. മാത്രവുമല്ല, ഇത് കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ചെയ്യും. ഞായറാഴ്ച നടക്കുന്ന വാർഷിക കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നും സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ  പി മോഹനൻ പറഞ്ഞു.

 ആയുർവേദ കേന്ദ്രമായിട്ട് പോലും  ആയുർവേദ മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നതിൽ കേരളം വളരെ പിന്നിൽ

നിലവിൽ ആയുർവേദ ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങാനുള്ള നിർദ്ദേശങ്ങൾ എവിടെയൊക്കെയാണെന്ന് യോഗം ചർച്ച ചെയ്യും. കൂടാതെ ആയുർവേദ ടൂറിസത്തിന്റെ സാധ്യതയും നിലവിലെ ആയുർവേദ കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനെ പറ്റിയും അഭിപ്രായങ്ങൾ ആരായും .

വ്യാജ മരുന്നുകളുടെ ഉറവിടം തിരിച്ചറിയണമെന്നും അത്തരത്തിലുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആയുർവേദ ഡോക്ടർമാർ ആവശ്യപ്പെട്ടു .

വാർഷിക കൗൺസിൽ യോഗത്തിൽ മന്ത്രിമാരായ കെ കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, എം പി പികെ ശ്രീമത്  തുടങ്ങിയവർ പങ്കെടുക്കും..

Summary: Kerala far behind in export of ayurvedic medicines’The Ayurveda Medical Association of India (AMAI), the organisation of the ayurvedic doctors in the state aid that Kerala was much behind when it comes to research institutions in ayurveda
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia