നിപ വൈറസ് ബാധിച്ച അവസാനത്തെ രോഗിയും ആശുപത്രി വിട്ടു; കേരളത്തെ രണ്ടാം വട്ടവും നിപ വിമുക്തമായി പ്രഖ്യാപിച്ചു, ആരോഗ്യരംഗത്ത് സര്‍ക്കാര്‍ സ്വകാര്യ മേഖലകള്‍ കൈകോര്‍ത്തതിന്റെ വിജയമെന്ന് ആരോഗ്യ മന്ത്രി, ആശുപത്രി-ലാബ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 24.07.2019) എറണാകുളം ജില്ലയില്‍ നിപ വൈറസ് ബാധിച്ച യുവാവ് രോഗമുക്തി നേടി ആശുപത്രി വിടുകയാണ്. ജില്ലയെ രണ്ടാം വട്ടമാണ് നിപ വിമുക്തമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രഖ്യാപിക്കുന്നത്. കേരളത്തിലെ ആരോഗ്യരംഗത്ത് സര്‍ക്കാര്‍ സ്വകാര്യ മേഖലകള്‍ കൈകോര്‍ത്തു പിടിച്ചതിന്റെ വിജയമുഹൂര്‍ത്തമാണിതെന്ന് മന്ത്രി പറഞ്ഞു. പറവൂര്‍ സ്വദേശിയായ യുവാവ് നീണ്ട 54 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇന്ന് രാവിലെയാണ് ആശുപത്രി വിട്ടത്.

സര്‍ക്കാര്‍ സംവിധാനത്തിന്റെ പിന്തുണയോടു കൂടി സ്വകാര്യമേഖലയുമായി സഹകരിച്ച് ആവിഷ്‌കരിച്ച പ്രതിരോധനടപടികള്‍ വിജയം നേടി. വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും മുന്‍കരുതലും ആരോഗ്യ വകുപ്പ് സ്വീകരിച്ചതാണ് നിപ വൈറസ് പകരാതിരിക്കാന്‍ കാരണം. ഇതോടെ കേരളത്തിന്റെ ആരോഗ്യമേഖല ലോകത്തില്‍ തന്നെ പ്രശംസപാത്രമാവുന്നു.

നിപ വൈറസ് ബാധിച്ച അവസാനത്തെ രോഗിയും ആശുപത്രി വിട്ടു; കേരളത്തെ രണ്ടാം വട്ടവും നിപ വിമുക്തമായി പ്രഖ്യാപിച്ചു, ആരോഗ്യരംഗത്ത് സര്‍ക്കാര്‍ സ്വകാര്യ മേഖലകള്‍ കൈകോര്‍ത്തതിന്റെ വിജയമെന്ന് ആരോഗ്യ മന്ത്രി, ആശുപത്രി-ലാബ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും

നിപ വൈറസ് ബാധ സംശയിച്ച 338 പേരെ നിരീക്ഷിച്ചു. ഇവരില്‍ 17 പേരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 58 പേരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. വൈറസിനെതിരെ പൊരുതാന്‍ ശക്തമായ കൂട്ടപോരാട്ടമായിരുന്നു നടന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച പ്രതിദിനം പ്രതിരോധം ക്യാമ്പയിന്‍ ഫലമായി രണ്ടുവര്‍ഷത്തിനിടെ പകര്‍ച്ചവ്യാധിയില്‍ കുറവ് വന്നിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

രണ്ട് തവണയാണ് നിപ മൂലം സംസ്ഥാനം ഉത്കണ്ഠയിലായത്. നിപ പ്രതിരോധ യജ്ഞത്തില്‍ പങ്കാളികളായ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരെയും ജീവനക്കാരെയും ആരോഗ്യവകുപ്പ് , മുന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രി അനുമോദിച്ചു. യുവാവ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആസ്റ്റര്‍ മെഡിസിറ്റിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആരോഗ്യമന്ത്രിയ്ക്ക് പുറമേ ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ആസ്റ്റര്‍ മെഡിസിറ്റി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്‍ വഴി ആരോഗ്യ രംഗത്ത് വലിയ മാറ്റമാണ് കൈവരിക്കാന്‍ സാധിച്ചത്. ക്യാന്‍സര്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ക്യാന്‍സര്‍ രജിസ്ട്രി , ഗവ. സ്ഥാപനങ്ങളില്‍ സ്‌ട്രോക്ക് യൂണിറ്റ് , ട്രോമ കെയര്‍ പ്രോജക്ട് എന്നിവ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഓഗസ്റ്റ് മാസം ആദ്യവാരത്തോടെ 100 ലൈഫ് സേവിങ് ആംബുലന്‍സുകള്‍, ഒക്ടോബര്‍ മാസത്തോടെ 315 ആംബുലന്‍സുകള്‍ നിരത്തിലിറങ്ങുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എയിംസ് മാതൃകയില്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ ടോട്ടല്‍ ട്രോമാകെയര്‍, ബയോ സേഫ്റ്റി ലെവല്‍, 3 ലാബുകള്‍, ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്തെ ലാബ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കോഴിക്കോട് ലാബ് ആരംഭിക്കാന്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് അനുവാദം നല്‍കിയിട്ടുണ്ട്. ആലപ്പുഴയില്‍ ലാബിനെ കൂടുതല്‍ ശക്തപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, News, hospital, diseased, Medical College, Health, Kerala Announced Has Nipah Freely state
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia